
AC വിപണി കീഴടക്കി മൈജിയുടെ ഫൂൾ ആകാതെ കൂൾ ആകൂ ക്യാമ്പയിൻ
February 7, 2025 0 By Sreejith Evening Keralaകോഴിക്കോട്: AC വിപണിയിൽ റെക്കോർഡ് മുന്നേറ്റവുമായി മൈജിയുടെ ഫൂൾ ആകാതെ കൂൾ ആകൂ ക്യാമ്പയിൻ ചരിത്രം സൃഷ്ടിക്കുന്നു. ക്യാമ്പയിന്റെ ഭാഗമായി ഫെബ്രുവരി 28 വരെ സ്പെഷ്യൽ ഓഫറുകൾ മൈജി പ്രഖ്യാപിച്ചു. 1, 1.5 , 2 ടൺ AC കൾക്ക് വമ്പൻ വിലക്കുറവ്, കൂടാതെ 1 ടൺ AC യുടെ വിലയിൽ 1.5 ടൺ AC വാങ്ങാനുള്ള അവസരവും മൈജി ഒരുക്കിയിരിക്കുന്നു. ഇതിന് പുറമെ 4000 രൂപവരെ ക്യാഷ് ബാക്കും AC കൾക്ക് ലഭിക്കും. കൂളറുകൾ, BLDC ഫാനുകൾ, പെഡസ്റ്റൽ ഫാനുകൾ, സീലിംഗ് ഫാനുകൾ, വാട്ടർ പ്യൂരിഫയർ എന്നിവയിൽ 50% വരെ ഡിസ്കൗണ്ട് .
ഒപ്പം ഏറ്റവും കുറഞ്ഞ തവണ വ്യവസ്ഥയിൽ AC വാങ്ങാൻ മൈജിയുടെ അതിവേഗ ഫിനാൻസ് സൗകര്യം എന്നിങ്ങനെ ആകർഷകമായ ഓഫറുകളാണ് മൈജി ഉപഭോക്താക്കൾക്കായി അവതരിപ്പിച്ചിരിക്കുന്നത്. ഉപഭോക്താവിന്റെ സൗകര്യാർത്ഥം തിരഞ്ഞെടുത്ത AC ബ്രാന്റുകൾ ഒരഞ്ചിന്റെ പൈസപോലും മുടക്കാതെ സീറോ ഡൗൺപെയ്മെന്റിൽ വാങ്ങാൻ സൗകര്യമൊരുക്കുന്ന മൈജി ബിഗ് സേവ് AC എക്സ്പോയും മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിൽ നടക്കുന്നുണ്ട്. മൈജി ബിഗ് സേവ് അഇ എക്സ്പോയുടെ ഭാഗമാണ് ഫൂൾ ആകാതെ കൂൾ ആകൂ ബോധവത്കരണ ക്യാമ്പയിൻ. മൈജി എക്സ്ട്രാ ചെയ്ഞ്ച് ഓഫറിൽ പഴയതോ, കേട് പറ്റിയതോ ആയ AC മാറ്റി എക്സ്ട്ര ലാഭത്തിൽ ആധുനിക ഫീച്ചറുകളുള്ള AC സ്വന്തമാക്കാനുള്ള അവസരവും ഉണ്ട്.
കൂടുന്ന വേനൽച്ചൂടിനൊപ്പം AC വാങ്ങി പലരീതിയിൽ കബളിപ്പിക്കപ്പെട്ടവരുടെ എണ്ണം അനുദിനം കൂടുകയാണ്. ഇത് മുൻനിർത്തി ഉപഭോക്താവിനെ ബോധവത്കരിക്കുവാൻ വേണ്ടിയാണ് മൈജി ഫൂൾ ആകാതെ കൂൾ ആകൂ ക്യാമ്പയിൻ അവതരിപ്പിച്ചിരിക്കുന്നതെന്ന് മൈജി ചെയർമാൻ എ.കെ ഷാജി അറിയിച്ചു. ഉപഭോക്താവ് ഒരു AC വാങ്ങുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം, എന്തുകൊണ്ട് മൈജി തിരഞ്ഞെടുക്കണം എന്നീ കാര്യങ്ങൾ മുൻനിർത്തിയാണ് ഈ കാമ്പയിൻ.
10 വർഷംവരെ വാറണ്ടിയുള്ള ACകളിൽ മൈജി നൽകുന്ന എക്സ്ട്ര വാറണ്ടിയും ലഭ്യമാണ്. എല്ലാ വർഷവും കൂടുന്ന ചൂടിനൊപ്പം പുതിയ സാങ്കേതിക വിദ്യയുള്ള ACകൾ പുറത്തിറങ്ങുന്നതിനാൽ ഏറ്റവും ലേറ്റസ്റ്റ് ACകളാണ് മൈജി ഷോറൂമുകളിൽ സ്റ്റോക്കെത്തിച്ചിരിക്കുന്നത്. റൂം തണുപ്പിക്കുക എന്ന സാധാരണ ഫീച്ചറിനപ്പുറം എയർ പ്യൂരിഫയർ ആയും ലേറ്റസ്റ്റ് ACകൾ പ്രവർത്തിക്കുന്നു. ഏറ്റവും ആധുനികമായ നാനോ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ACകൾ ഇൻഡോർ പൊലൂഷനെ ഇല്ലാതാക്കുന്നു. ലോകോത്തര കമ്പനികളായ എൽജി , സാംസങ് , വോൽട്ടാസ്, ഗോദ്റേജ്, പാനസോണിക് , കാരിയർ, ഡയ്കിൻ, ഐഎഫ്ബി, ബിപിഎൽ, ബ്ലൂസ്റ്റാർ, കെൽവിനേറ്റർ, ഹ്യൂണ്ടായ്, ഹയർ എന്നിങ്ങനെ 12 ലധികം ലോകോത്തര ബ്രാൻഡുകളുടെ ACകൾ മൈജിയുടെ ഷോറൂമുകളിൽ ലഭ്യമാണ്. ഓട്ടോക്ലീനിങ് AC കളും ഷോറൂമുകളിലിപ്പോൾ ലഭ്യമാണ്. 22,990 മുതലാണ് ACയുടെ വില തുടങ്ങുന്നത്.
പഴയ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ACകൾ വിപണിയിൽ വിലക്കുറവിൽ കിട്ടുന്നതിനാൽ ഉപഭോക്താക്കൾ ഇങ്ങനെയുള്ള AC വാങ്ങുന്നത് ലാഭമായി പരിഗണിക്കാറുണ്ട്. പക്ഷെ ദിനംപ്രതി കൂടുന്ന ചൂടിൽ ഇവ മെച്ചപ്പെട്ട പ്രവർത്തനം കാഴ്ച്ചവെക്കാറില്ല. മാത്രമല്ല ഭാവിയിൽ ഇവ സാമ്പത്തിക നഷ്ടത്തിനും കാരണമാവുന്നു. ഇതൊഴിവാക്കാനായി പഴയ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ACകൾ മൈജി പ്രോൽസാഹിപ്പിക്കുന്നില്ല. ACയുടെ ഉപഭോഗത്തിനൊപ്പം കൂടുന്ന കറന്റ് ബില്ലിനെ പ്രതിരോധിക്കാനായി ഏറ്റവും ഊർജ്ജക്ഷമമായ ഫൈവ് സ്റ്റാർ റേറ്റിംഗുള്ള ACകളുടെ വിപുലമായ നിരതന്നെയാണ് മൈജി ഷോറൂമുകളിലെത്തിച്ചിരിക്കുന്നത്
ACയുടെ കൂളിംങ് കണക്കിലെടുക്കുമ്പോൾ വീട് അല്ലെങ്കിൽ ബിൽഡിങ്ങിന്റെ സ്ഥാനം , സൂര്യന്റെ പ്രദക്ഷിണ ദിശ, വിവിധ മാസങ്ങളിൽ സൂര്യകിരണങ്ങൾ ബിൽഡിങ്ങിൽ പതിക്കുന്ന ആങ്കിൾ എന്നിവയും കണക്കിലെടുക്കേണ്ടതുണ്ട്. ഇതിനോടൊപ്പം AC ഇരിക്കുന്ന മുറിയുടെ വലിപ്പം , ആളുകൾ, ഉപകരണങ്ങൾ എന്നിവ അടിസ്ഥാനമാക്കി വിവിധ ടണ്ണെജുകളിലുള്ള AC കൾ ആവശ്യമായതിനാൽ ഇവ സംബന്ധിച്ച ടെക്ക്നീഷ്യൻസിന്റെ സേവനം മൈജിയിൽ ലഭ്യമാണ്. പഴയതോ കേട് പറ്റിയതോ ആയ AC മാറ്റി ആധുനിക ഫീച്ചറുകളുള്ള AC സ്വന്തമാക്കാനുള്ള അവസരവും മൈജിയിലുണ്ട്.
ലളിതമായ തവണ വ്യവസ്ഥകളിൽ AC വാങ്ങാൻ മൈജിയുടെ അതിവേഗ ഫിനാൻസ് സൗകര്യം , അഇകൾക്ക് ഹൈടെക്ക് റിപ്പയർ ആന്റ് സർവ്വീസ് നൽകുന്ന മൈജി കെയർ സൗകര്യവും കേരളമെമ്പാടുമുള്ള എല്ലാ മൈജി , മൈജി ഫ്യൂച്ചർ ഷോറൂമുകളിലും ലഭ്യമാണ്. തിരഞ്ഞെടുത്ത മോഡലുകളിൽ ഫ്രീ ഇൻസ്റ്റലേഷനും എക്സ്പ്രസ്സ് ഇൻസ്റ്റലേഷനും മൈജി നൽകുന്നു. സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ ഗാഡ്ജറ്റ്സ് & ഹോം അപ്ലയൻസസ് ഷോറൂമാണ് മൈജി. 120 ലധികം വരുന്ന ഷോറൂമുകളിലേക്ക് ബൾക്ക് പർച്ചേസ് ചെയ്യുന്നതിനാൽ മറ്റാരും നൽകാത്ത ഏറ്റവും കുറഞ്ഞ വിലകളിലും ഓഫറുകളിലുമാണ് മൈജി ACകൾ നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക് 9249 001 001.
Share this:
- Click to share on Facebook (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Telegram (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Reddit (Opens in new window)
- Click to share on Threads (Opens in new window)
- Click to share on X (Opens in new window)