
വിജിനയ്ക്ക് ബോചെയുടെ ടീവണ്ടി
February 4, 2025കൊയിലാണ്ടി: വിജിനയ്ക്ക് ഇനി മഴയും വെയിലും കൊള്ളാതെ ചായയും ചായപ്പൊടിയും വിൽക്കാം. ദിവസങ്ങൾക്ക് മുമ്പ് റോഡരികിലിരുന്ന് തക്കാളിപ്പെട്ടിയുടെ മുകളിൽ വച്ച് ‘ബോചെ ടീ’ വിൽക്കുന്ന വിജിനയെ അതുവഴി കാറിൽ കടന്നുപോയ ബോചെ ശ്രദ്ധിച്ചിരുന്നു. മോശം ജീവിത സാഹചര്യങ്ങളോട് പൊരുതുന്ന വിജിനയ്ക്ക് ഉപജീവനമാർഗവുമായി ദിവസങ്ങൾക്കുളളിൽ ബോചെ എത്തുകയായിരുന്നു. ബോചെ ടീ ഉത്പന്നങ്ങളോടൊപ്പം ചായയും പലഹാരങ്ങളും വിൽപ്പന നടത്താൻ സാധിക്കുന്ന രീതിയിൽ രൂപകൽപ്പന ചെയ്തിട്ടുള്ള ബോചെ ടീവണ്ടിയാണ് വിജിനയ്ക്ക് സമ്മാനിച്ചത്. ചെങ്ങോട്ട്കാവിൽ നടന്ന ചടങ്ങിലാണ് ബോചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് നൽകുന്ന ടീവണ്ടി ബോചെ കൈമാറിയത്.