വഖഫ് ഭേദഗതി ബിൽ കേന്ദ്ര സർക്കാർ പിൻവലിക്കണം -സംസ്ഥാന ജംഇയ്യതുൽ ഉലമ

വഖഫ് ഭേദഗതി ബിൽ കേന്ദ്ര സർക്കാർ പിൻവലിക്കണം -സംസ്ഥാന ജംഇയ്യതുൽ ഉലമ

February 8, 2025 0 By Editor

കോഴിക്കോട്: വഖഫ് സ്വത്തുക്കൾ തട്ടിയെടുക്കാനുള്ള ഭേദഗതി ബിൽ കേന്ദ്ര സർക്കാർ പിൻവലിക്കണമെന്നും അതിനെതിരായി മതേതര കക്ഷികളും പ്രതിപക്ഷ പാർട്ടികളും രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കണമെന്നും കേരള സംസ്ഥാന ജംഇയ്യതുൽ ഉലമ മുശാവറ യോഗം അഭ്യർഥിച്ചു.

പാതിവില തട്ടിപ്പ് പോലെ സാമ്പത്തിക ചൂഷണങ്ങളും സൈബർ തട്ടിപ്പുകളും വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ സ്വത്തിനു സംരക്ഷണം ലഭിക്കണമെങ്കിൽ കുറ്റക്കാർക്ക് സർക്കാർ അർഹമായ ശിക്ഷ ഉറപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഏപ്രിൽ, മേയ് മാസങ്ങളിൽ ജില്ല, മേഖലതല ആദർശ സമ്മേളനങ്ങൾ നടത്താനും യോഗം തീരുമാനിച്ചു.

ത്വൈബാ സെന്‍ററിൽ ചേർന്ന കേന്ദ്ര മുശാവറ കേരള സംസ്ഥാന ജംഇയ്യതുൽ ഉലമ ജന. സെക്രട്ടറി മൗലാന എ. നജീബ് മൗലവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് വെളിമണ്ണ സുലൈമാൻ മുസ്‍ലിയാർ അധ്യക്ഷതവഹിച്ചു