
ഛത്തീസ് ഗഡില്‍ 31 മാവോയിസ്റ്റുകളെ സൈന്യം കൊലപ്പെടുത്തി; ഏറ്റുമുട്ടലിൽ രണ്ട് ജവാന്മാർക്ക് വീരമൃത്യു
February 9, 2025ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയിൽ 31 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. ഏറ്റുമുട്ടലില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വധിച്ച മാവോയിസ്റ്റുകളുടെ പക്കല്‍ നിന്നും നിരവധി ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.
ഇന്ദ്രാവതി നാഷണൽ പാർക്കിലെ വനമേഖലയിൽ സുരക്ഷാ സംഘം മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കൂടുതല്‍ സേനയെ ഏറ്റുമുട്ടല്‍ സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു. പരുക്കേറ്റ സൈനികർ അപകടനില തരണം ചെയ്തതായും അധികൃതർ അറിയിച്ചു