ആലുവ ശിവരാത്രി: ട്രെയിൻ സർവിസുകളിൽ മാറ്റം

ആലുവ ശിവരാത്രി: ട്രെയിൻ സർവിസുകളിൽ മാറ്റം

February 13, 2025 0 By Editor

പാ​ല​ക്കാ​ട്: ആ​ലു​വ ​ശി​വ​രാ​ത്രി​യോ​ട​നു​ബ​ന്ധി​ച്ച് ട്രെ​യി​ൻ സ​ർ​വി​സു​ക​ളി​ൽ മാ​റ്റ​ം. ന​മ്പ​ർ 16325 നി​ല​മ്പൂ​ർ റോ​ഡ്-​കോ​ട്ട​യം എ​ക്സ്പ്ര​സ് ഫെ​ബ്രു​വ​രി 26ന് ​നി​ല​മ്പൂ​രി​ൽ നി​ന്ന് ആ​രം​ഭി​ക്കു​ന്ന യാ​ത്ര​ക്ക് മു​ള്ളൂ​ർ​ക്ക​ര, ഒ​ല്ലൂ​ർ, നെ​ല്ലാ​യി, കൊ​ര​ട്ടി അ​ങ്ങാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​രു മി​നി​റ്റ് താ​ൽ​ക്കാ​ലി​ക സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചു.

ന​മ്പ​ർ 56605 ഷൊ​ർ​ണൂ​ർ-​തൃ​ശൂ​ർ പാ​സ​ഞ്ച​ർ 26ന് ​ഷൊ​ർ​ണൂ​ർ ജ​ങ്ഷ​നി​ൽ​നി​ന്ന് ആ​രം​ഭി​ക്കു​ന്ന യാ​ത്ര ആ​ലു​വ വ​രെ നീ​ട്ടി. 27ന് ​പു​ല​ർ​ച്ച 12.45ന് ​ആ​ലു​വ​യി​ൽ എ​ത്തും. ന​മ്പ​ർ 16609 തൃ​ശൂ​ർ-​ക​ണ്ണൂ​ർ എ​ക്സ്പ്ര​സ് 27ന് ​രാ​വി​ലെ 5.15ന് ​ആ​ലു​വ​യി​ൽ നി​ന്നാ​ണ് ആ​രം​ഭി​ക്കു​ക.