
ഡല്‍ഹിയില്‍ ഭൂചലനം, റിക്ടര്‍ സ്‌കെയില്‍ 4.0 രേഖപ്പെടുത്തി
February 17, 2025ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.0 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. പുലര്‍ച്ചെ 5.30 നാണ് ഡല്‍ഹിയില്‍ ഭൂചലനമനുഭവപ്പെട്ടത്. നിലവില്‍ അത്യാഹിതങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഡല്‍ഹിയുള്‍പ്പെടെ ഉത്തരേന്തയിലെമ്പാടും ഭൂചലനത്തിന്റെ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടു.
സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളു. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഡല്‍ഹിയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ശക്തമായ പ്രകമ്പനമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തെ തുടര്‍ന്ന് പരിഭ്രാന്തരായ ആളുകള്‍ തുറസായ സ്ഥലത്തേക്ക് മാറി.