
പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി മൈ ക്രെഡിറ്റ്സ് പ്രോജക്ടുമായി ജി-ടെക് #gtec
February 25, 2025കോഴിക്കോട് : പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ജി-ടെക് കമ്പ്യൂട്ടർ എഡുക്കേഷൻഇന്‍ഡസ്ട്രി ലിങ്ക്ഡ് കോഴ്‌സുകള്‍ക്ക് അക്കാഡമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്‌സ് മാനദണ്ഡമനുസരിച്ച് ക്രെഡിറ്റ് പോയിന്റുകള്‍ ലഭ്യമാക്കുന്നമൈ ക്രെഡിറ്റുമായി രംഗത്ത്.
മൈക്രോ ക്രെഡന്‍ഷ്യലുകളും സ്‌കില്‍ ക്വാളിഫിക്കേഷനുകളും അക്കാദമിക് ക്രെഡിറ്റുകളുമായി യോജിപ്പിച്ച് NEP മാനദണ്ഡമനുസരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ക്രെഡിറ്റ് സിസ്റ്റത്തിലൂടെ ഷോര്‍ട്ട് ടേം കോഴ്‌സുകള്‍ക്ക് സ്‌കില്‍ സര്‍ട്ടിഫിക്കേഷനുകള്‍ ലഭ്യമാക്കുകയാണ് മൈ ക്രെഡിറ്റ്‌സ് എന്ന പദ്ധതിയുടെ ലക്ഷ്യം.
പ്രമുഖ സ്‌കില്‍സ്-ഇന്റഗ്രേറ്റഡ് യൂണിവേഴ്‌സിറ്റിയായ മേധാവി സ്‌കില്‍സ് യൂണിവേഴ്‌സിറ്റിയുമായി (MSU) സഹകരിച്ചാണ് ജി-ടെക് ‘മൈ ക്രെഡിറ്റ്‌സ്’ എന്ന പദ്ധതിയുടെ ധാരണ പത്രം ഒപ്പുവെച്ചത്.
ഈ MoU മേധാവി സ്‌കില്‍സ് യൂണിവേഴ്‌സിറ്റിയുടെ ഫൗണ്ടറും, ചാന്‍സലറുമായ പ്രവേഷ് ദുദാനിയും , ജി-ടെക്കിന്റെ ഫൗണ്ടര്‍ ചെയര്‍മാന്‍ മെഹ്‌റൂഫ് മണലൊടിയും തമ്മില്‍ ഔപചാരികമായി ഡോക്യുമെന്റുകള്‍ കൈമാറി. ചടങ്ങില്‍ മേധാവി സ്‌കില്‍സ് യൂണിവേഴ്‌സിറ്റിയുടെ വൈസ് പ്രസിഡന്റ് ഡോ. സജീവ് കുമാര്‍ എസ്, അവാര്‍ഡിംഗ് ബോഡി ഡയറക്ടര്‍ മൊഹസിന്‍ തഹസില്‍ധാര്‍ എന്നിവരുള്‍പ്പെടെ യൂണിവേഴ്‌സിറ്റി പ്രതിനിധികളും സ്റ്റേക്‌ഹോള്‍ഡര്‍മാരും സന്നിഹിതരായി.
ദേശീയ വിദ്യാഭ്യാസ നയം (NEP) 2020 വിഭാവനം ചെയ്യുന്ന , അക്കാദമിക്‌സിനെ തൊഴില്‍ മേഖലയുമായി സംയോജിപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന യൂണിവേഴ്‌സിറ്റിയാണ് മേധാവി സ്‌കില്‍ യൂണിവേഴ്‌സിറ്റി.ഈ സഹകരണത്തിലൂടെ, ഐസിടി, അക്കാദമിക് പ്രോഗ്രാമുകള്‍, ITeS, കോര്‍പ്പറേറ്റ് ട്രെയിനിങ്, സ്‌കില്‍ ഡെവലപ്‌മെന്റ് കോഴ്‌സുകള്‍, ജോബ് ഓറിയന്റഡ് ട്രെയിനിങ് എന്നിവ ഉള്‍ക്കൊള്ളുന്ന ജി-ടെക്കിന്റെ സ്‌കില്‍ സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സുകള്‍ ഇപ്പോള്‍ ദേശീയ ക്രെഡിറ്റ് ഫ്രെയിംവര്‍ക്കു (NCrF) മായി യോജിപ്പിക്കുകയും MSU യുടെ മാര്‍ഗനിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കുകയും ചെയ്യും.
(NCVET) യുടെ അംഗീകൃത അവാര്‍ഡിംഗ് ബോഡിയും നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോപ്പറേഷന്റെ (NSDC) ആങ്കര്‍ യൂണിവേഴ്‌സിറ്റിയുമായ MSU, ഈ സ്‌കില്‍ ക്വാളിഫിക്കേഷനുകള്‍ക്ക് ദേശീയ അംഗീകാരം നേടിക്കൊടുക്കുകയും, ഉന്നത വിദ്യാഭ്യാസത്തിനും, വിവിധ ഇന്‍ഡസ്ട്രികളിലും ഈ ക്വാളിഫിക്കേഷനുകളുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
MSU യുമായുള്ള ഈ സഹകരണത്തോടെ, വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ക്രെഡിറ്റ് സ്‌കില്‍ സര്‍ട്ടിഫിക്കേഷനുകള്‍ ലഭ്യമാക്കുന്നതിനായി ജി-ടെക്കിന്റെ മൈക്രെഡിറ്റ്‌സ് പ്രൊജക്ടിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റില്‍ (ABC) ബാങ്ക് ചെയ്യുന്ന പോര്‍ട്ടബിള്‍, സ്റ്റോക്കബിള്‍ ക്രെഡിറ്റുകള്‍ നല്‍കുകയും അവരുടെ കരിയര്‍ ഡെവലപ്‌മെന്റും, ഹയര്‍ സ്റ്റഡീസും സുഗമമാക്കുകയും ചെയ്യുന്നതോടൊപ്പം കുട്ടികളില്‍ സ്‌കില്ലിന്റെ ആവശ്യകതയെ കുറിച്ച് അവബോധം സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് ഈ പ്രൊജക്റ്റിന്റെ ലക്ഷ്യം.
ചടങ്ങില്‍ പ്രവേഷ് ദുദാനി, ഡോ. സജീവ്, മൊഹസിന്‍ തഹസില്‍ദാര്‍ എന്നിവര്‍ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (NEP) ഇംപാക്റ്റിനെ കുറിച്ചും പുതിയ മാറ്റങ്ങളെയും പരിചയപ്പെടുത്തിക്കൊണ്ട്, ഇന്‍ഡസ്ട്രി ലിങ്ക്ഡ് കോഴ്‌സുകളുടെ സാധ്യതയും ഭാവിയും മുന്‍നിര്‍ത്തി ഒരു ഇന്‍ഡസ്ട്രി ലിങ്ക്ഡ് ബ്രിഡ്ജ് സൃഷ്ടിക്കുന്നതില്‍ പ്രൊഫഷണല്‍ സ്‌കില്‍ സര്‍ട്ടിഫിക്കേഷനുകളുടെയും, സ്ഥാപനങ്ങളുടെയും പങ്കിനെയും പ്രത്യേകം പരാമർശിച്ചു
ഈ തന്ത്രപരമായ സഹകരണത്തോടെ, മേധാവി സ്‌കില്‍സ് യൂണിവേഴ്‌സിറ്റിയുടെയും, ജി-ടെക്കിന്റെയും പ്രയാണ പദത്തിലെ ഒരു പ്രധാന നാഴികക്കല്ലായി ഇത് മാറുമെന്നും ഇത് നൂതന സാങ്കേതികവിദ്യ അനുസരിച്ചുള്ള സ്‌കില്‍-ഇന്റഗ്രേറ്റഡ് വിദ്യാഭ്യാസ സംവിധാനം വിഭാവനം ചെയ്യുകയും, പഠിതാക്കള്‍ക്ക് ആഗോള അംഗീകാരമുള്ള സര്‍ട്ടിഫിക്കേഷനുകള്‍ ലഭ്യമാക്കുകയും ചെയ്യുമെന്ന് ജി-ടെക് സിഎംഡി മെഹറൂഫ് മണലോടി അറിയിച്ചു.
മൈക്രെഡിറ്റ്‌സ് പ്രൊജക്ട് അംബാസിഡേഴ്‌സ് ആയി എന്‍ഡോസ് ചെയ്ത ഗോവിന്ദ് പത്മസൂര്യയും ഗോപികയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
23 രാജ്യങ്ങളിലായി 800 പരം സെന്ററുകള്‍ ഉള്ള ജി-ടെക് വര്‍ഷാവര്‍ഷം 1,50,000-ലധികം വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്ന പ്രമുഖ സ്ഥാപനമാണ്. ഈ ധാരണയിലൂടെ MSU വിന്റെ സ്‌കില്‍-ബേസ്ഡ് വിദ്യാഭ്യാസ ഇക്കോസിസ്റ്റവുമായി സംയോജിപ്പിച്ച്, സര്‍ക്കാര്‍ അംഗീകൃത ജോബ് ഓറിയന്റഡ് സ്‌കില്‍ കോഴ്‌സുകള്‍ കോളേജുകളുടെ ബിരുദ പാഠ്യപദ്ധതികളുമായി ബന്ധിപ്പിക്കുകയും, അത് വഴി വിദ്യാര്‍ത്ഥികള്‍ക്ക് പുത്തന്‍ തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാനും സാധിക്കും.
ദേശീയ വിദ്യാഭ്യാസ നയം 2020, NCrF എന്നിവയുമായി യോജിപ്പിച്ച്, മേധാവി സ്‌കില്‍സ് യൂണിവേഴ്‌സിറ്റിയും ജി-ടെക്കും സഹകരിച്ച് കൊണ്ട് നടത്തുന്ന സ്‌കില്‍ ഡെവലപ്‌മെന്റ് രംഗത്തെ സുപ്രധാന ചുവട് വെയ്പ്പാണിത്. അത് കൊണ്ടു തന്നെ മൈ ക്രെഡിറ്റ്‌സ് പദ്ധതിയിലൂടെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പുനര്‍രൂപപ്പെടുത്താന്‍ ഇത് സഹായിക്കും.
ഈ ധാരണയിലൂടെ, ഒരു വര്‍ഷത്തില്‍ താഴെയുള്ള NSQF അല്ലെങ്കില്‍ NHEQഎയുമായി ചേര്‍ന്നുള്ള, ഇന്‍ഡസ്ട്രി ലിങ്ക്ഡ് സ്‌കില്‍ സര്‍ട്ടിഫിക്കേഷനുകള്‍ ഡെവലപ്പ് ചെയ്യുന്നതിനും, ഇത് വിദ്യാര്‍ത്ഥികളെ മാറിക്കൊണ്ടിരിക്കുന്ന വ്യാവസായിക രംഗത്തിന് കോമ്പിറ്റന്‍സി ഉളളവരാക്കി മാറ്റാനും സഹായകമാകും .