ഒരു ലക്ഷം രൂപ വീതം 20 പേർക്ക്, മൈജി എക്സ്  മാസ്സ് സെയിൽ വിജയികൾക്കുള്ള ക്യാഷ്‌പ്രൈസ്‌ സമ്മാനദാനം നടന്നു #myg

ഒരു ലക്ഷം രൂപ വീതം 20 പേർക്ക്, മൈജി എക്സ് മാസ്സ് സെയിൽ വിജയികൾക്കുള്ള ക്യാഷ്‌പ്രൈസ്‌ സമ്മാനദാനം നടന്നു #myg

February 28, 2025 0 By Sreejith Evening Kerala

കോഴിക്കോട്:  മൈജി  എക്സ് മാസ്സ് സെയിലിൽ നറുക്കെടുപ്പിലൂടെ ദിവസം ഒരു ലക്ഷം രൂപ വീതം സ്വന്തമാക്കിയ വിജയികൾക്കുള്ള ക്യാഷ്‌പ്രൈസ്‌ വിതരണം പൊറ്റമ്മൽ മൈജി ഫ്യൂച്ചർ ഷോറൂമിൽ നടന്നു. മൈജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ എ. കെ ഷാജിയും, പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസും ചേർന്ന് സമ്മാനം വിതരണം ചെയ്തു.

മൈജി ഓണം മാസ്സ് ഓണം സീസൺ റ്റുവിൽ 45 വിജയികൾക്ക് ദിവസം ഒരു ലക്ഷം രൂപ വീതം നൽകിയത് ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.ഇതിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് മൈജി എക്സ് മാസ്സ് സെയിലിലൂടെ 20 ദിവസം 20 വിജയികൾക്ക് ഒരു ലക്ഷം രൂപ വീതം സമ്മാനമായി  നൽകാൻ പ്രേരണയായതെന്ന് മൈജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്  ചെയർമാൻ  എ. കെ. ഷാജി അറിയിച്ചു.

ഇതുകൂടാതെ സെയിലിന്റെ ഭാഗമായി ആഴ്ച്ച തോറും നടന്നിരുന്ന നറുക്കെടുപ്പിൽ ഗോൾഡ് കോയിൻ, റെഫ്രിജറേറ്റർ, എയർ ഫ്രയർ, റോബോട്ടിക്ക് വാക്വം ക്ലീനർ, വാഷിങ് മെഷീൻ, മിക്സർ ഗ്രൈൻഡർ, പാർട്ടി സ്പീക്കർ, കൂളർ, ലാപ്ടോപ്പ്, സ്മാർട്ട്ഫോൺ, ഏസി എന്നിവ ലഭിച്ചവർക്ക് സമ്മാനങ്ങൾ നൽകിയിരുന്നു. ഡിസംബർ  31 വരെ നടന്ന ഓഫർ പീരിയഡിൽ 5,000 രൂപക്ക് മുകളിൽ പർച്ചേസ് ചെയ്തവർക്കാണ് നറുക്കെടുപ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്.