ഗ്വാ​ളി​യ​റി​ൽ എം.​ബി.​എ പ്ര​വേ​ശ​നം

ഗ്വാ​ളി​യ​റി​ൽ എം.​ബി.​എ പ്ര​വേ​ശ​നം

March 11, 2025 0 By eveningkerala

കേ​ന്ദ്ര സ​ർ​ക്കാ​റി​നു കീ​ഴി​ൽ ദേ​ശീ​യ പ്രാ​ധാ​ന്യ​മു​ള്ള ഗ്വാ​ളി​യ​റി​ലെ (മ​ധ്യ​പ്ര​ദേ​ശ്) അ​ട​ൽ​ബി​ഹാ​രി വാ​ജ്പേ​യ് ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി ആ​ൻ​ഡ് മാ​നേ​ജ്​​മ​ന്റ് (എ.​ബി.​വി-​ഐ.​ഐ.​ഐ.​ടി.​എം) 2025-26 വ​ർ​ഷം ന​ട​ത്തു​ന്ന ദ്വി​വ​സ​ര ഫു​ൾ​ടൈം എം.​ബി.​എ പ്രോ​ഗ്രാം പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. മാ​ർ​ക്ക​റ്റി​ങ്,ഫി​നാ​ൻ​സ്, ഓ​പ​റേ​ഷ​ൻ​സ്, ഐ.​ടി ആ​ൻ​ഡ് സി​സ്റ്റം​സ്, ഹ്യൂ​മ​ൻ റി​സോ​ഴ്സ്​ മാ​നേ​ജ്​​മെ​ന്റ് എ​ന്നി​വ സ്​​പെ​ഷ​ലെ​സേ​ഷ​നു​ക​ളാ​ണ്. ഗ​വേ​ഷ​ണാ​ധി​ഷ്ഠി​ത ഇ​ന്റേ​ൺ​ഷി​പ്പു​മു​ണ്ട്.

വി​ശ​ദ വി​വ​ര​ങ്ങ​ള​ട​ങ്ങി​യ പ്ര​വേ​ശ​ന വി​ജ്ഞാ​പ​ന​വും അ​പേ​ക്ഷാ​ഫോ​റ​വും www.iiitm.ac.inൽ. ​അ​പേ​ക്ഷാ ​ഫീ​സ് 1,000 രൂ​പ. പ​ട്ടി​ക/​ഭി​ന്ന​ശേ​ഷി​ക്കാ​ർ/​വ​നി​ത​ക​ൾ എ​ന്നീ വി​ഭാ​ഗ​ക്കാ​ർ​ക്ക് 500 രൂ​പ മ​തി.

യോ​ഗ്യ​ത: ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ /6.50 സി.​ജി.​പി.​എ​യി​ൽ കു​റ​യാ​തെ ബി​രു​ദം. ബി​രു​ദ​ത​ല​ത്തി​ൽ മാ​ത്ത​മാ​റ്റി​ക്സ്/​സ്റ്റാ​റ്റി​സ്റ്റി​ക്സ് പ​ഠി​ച്ചി​രി​ക്ക​ണം. പ്രാ​ബ​ല്യ​ത്തി​ലു​ള്ള ഐ.​ഐ.​എം കാ​റ്റ് സ്കോ​ർ ഉ​ണ്ടാ​യി​രി​ക്ക​ണം. ഫൈ​ന​ൽ യോ​ഗ്യ​താ പ​രീ​ക്ഷ എ​ഴു​തി ഫ​ലം കാ​ത്തി​രി​ക്കു​വ​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം.

നി​ർ​ദി​ഷ്ട ഫോ​റ​ത്തി​ൽ നി​ർ​ദേ​ശാ​നു​സ​ര​ണം ത​യാ​റാ​ക്കി​യ അ​പേ​ക്ഷ നി​ശ്ചി​ത ഫീ​സ്, ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ സ​ഹി​തം സ്പീ​ഡ്പോ​സ്റ്റി​ൽ മാ​ർ​ച്ച് 15ന​കം The Head, Department of Management studies, AVB-IIITM Gwalior (MP), 474015 എ​ന്ന വി​ലാ​സ​ത്തി​ൽ ല​ഭി​ക്ക​ണം.

അ​പേ​ക്ഷ​ക​രെ ഷോ​ർ​ട്ട്‍ലി​സ്റ്റ് ചെ​യ്ത് മാ​ർ​ച്ച് 20, 21 തീ​യ​തി​ക​ളി​ൽ ഗ്വാ​ളി​യ​റി​ൽ അ​ഭി​മു​ഖം, എ​ഴു​ത്തു​പ​രീ​ക്ഷ ന​ട​ത്തി​യാ​ണ് സെ​ല​ക്ഷ​ൻ. തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ ലി​സ്റ്റ് മാ​ർ​ച്ച് 25ന് ​പ്ര​സി​ദ്ധ​പ്പെ​ടു​ത്തും. തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ഏ​പ്രി​ൽ ര​ണ്ടി​ന​കം 40,000 രൂ​പ ഫീ​സ് അ​ട​ച്ച് പ്ര​വേ​ശ​നം നേ​ട​ണം.