ലോക വനിതാ ദിനത്തിൽ തൊണ്ടയാട് മൈജി കെയറിന്റെ മൂന്നാം  പിറന്നാൾ ആഘോഷങ്ങൾ നടന്നു

ലോക വനിതാ ദിനത്തിൽ തൊണ്ടയാട് മൈജി കെയറിന്റെ മൂന്നാം പിറന്നാൾ ആഘോഷങ്ങൾ നടന്നു

March 9, 2025 0 By Sreejith Evening Kerala

കോഴിക്കോട്: കേരളത്തിലെ ആദ്യ സ്ത്രീ നിയന്ത്രിത ഹൈടെക് റിപ്പയർ & സർവ്വീസ് സെന്ററായ തൊണ്ടയാട് മൈജി കെയറിന്റെ മൂന്നാം  പിറന്നാൾ ആഘോഷങ്ങൾ നടന്നു.  കോഴിക്കോട് കുന്ദമംഗലം ഗവ.ആർട്സ് & സയൻസ് കോളേജ് പ്രിൻസിപ്പളും എഴുത്തുകാരിയുമായ ശ്രീമതി ജിസ്സ ജോസ് മുഖ്യാതിഥി ആയിരുന്നു.   ഏഷ്യയിലെ  ആദ്യത്തെ വനിതാ പോലീസ് സ്റ്റേഷനായ കോഴിക്കോട് വനിതാ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ  ശ്രീമതി ശ്രീസിത സി.എസ് നെ ചടങ്ങിൽ ആദരിച്ചു.

സ്ത്രീകളുടെ സാമൂഹ്യ ഉന്നമനം മൈജി എന്നും  ഉയർത്താൻ ശ്രമിക്കാറുണ്ടെന്നും ഇതിനായി മൈജി  ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജിയിൽ സെയിൽസ് മേഖലയിലേക്ക് പുതിയതായി കോഴ്സുകൾ ആരംഭിക്കുന്നതായും, മൈജി ചെയർമാൻ  എ.കെ ഷാജി പറഞ്ഞു. സ്ത്രീ ശാക്തീകരണം മന്ദഗതിയിലാണ് നടന്നുകൊണ്ടിരിക്കുന്നത് , ഇത് ത്വരിതപ്പെടുത്തുക എന്നതാണ് ഈ വനിതാ ദിനത്തിലെ സന്ദേശമെന്നും മൈജി അക്ഷരാർത്ഥത്തിൽ ഇത് പാലിക്കുന്നുണ്ടെന്നും ഉദ്ഘാടന പ്രഭാഷണത്തിൽ ജിസ ജോസ് പറഞ്ഞു.  ആദ്യകാലഘട്ടങ്ങളിൽനിന്ന് വളർന്ന് ഒരുപാട് സമരങ്ങളിലൂടെയാണ് സ്ത്രീകൾ ഇന്ന് കാണുന്ന നിലയിലെത്തിയതെന്നും എന്നാൽ ഇന്നും സ്ത്രീകളുടെ പ്രതിഭ ചിലമേഖലകളിൽ ചുരുക്കിയിരിക്കുന്നുവെന്നും മൈജി ഇതിൽനിന്ന് വ്യത്യസ്തപ്പെട്ട് നിൽക്കുന്നുവെന്നും ജിസ ജോസ് കൂട്ടിച്ചേർത്തു.

3 വർഷം മൈജി കെയറിൽ പ്രവർത്തിച്ച വനിതാ ടെക്നീഷ്യൻമാരെയും, കോഴിക്കോട് വനിതാ പോലീസ് സ്റ്റേഷനിലെ പ്രവർത്തകരേയും, മൈജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വനിതാ വിദ്യാർത്ഥികളേയും ചടങ്ങിൽ ആദരിക്കുകയുണ്ടായി. സർവ്വീസ് മേഖലയിൽ സ്ത്രീകൾ പൊതുവെ കാണാറില്ലെന്നും മൈജി കെയറിലൂടെ ഈ  മേഖലയിലേക്കും സ്ത്രീകൾ എത്തിച്ചേർന്നുവെന്നും വനിതാ ദിനം ഒരു ദിവസത്തിൽ ഒതുങ്ങിപോവാതെ  എല്ലാ മേഖലയിലേക്കും എല്ലാവരും എത്തിച്ചേരേണ്ടതുണ്ടെന്നും പരിപാടിയിൽ ശ്രീസിത സി. എസ്സ് പറഞ്ഞു.

ചടങ്ങിൽ കൃഷ്ണകുമാർ ( ജനറൽ മാനേജർ ഓപ്പറേഷൻസ്, മൈജി ) അദ്ധ്യക്ഷത വഹിച്ച് സംസാരിച്ചു. മൈജി പ്രതിനിധികളായ രതീഷ് കുട്ടത്ത് ( ജനറൽ മാനേജർ, സെയിൽസ് & സർവ്വീസ് ) , സുധീഷ് സി എസ് ( ജനറൽ മാനേജർ, കൺസ്യൂമർ ഇലക്ട്രോണിക്സ് സെയിൽസ് ) ,  മുഹമ്മദ് ഷാഫി ( എച്ച് ഒ ഡി, എം ഐ ടി) , ഹിരോഷ് ( ഫാക്കൽറ്റി, എം ഐ ടി ) എന്നിവർ സംസാരിച്ചു. നിർമ്മല ജി  സ്വാഗതവും നീതി പോച്ചപ്പൻ നന്ദിയും പറഞ്ഞു.

ഡിജിറ്റൽ ഗാഡ്ജറ്റ്സ്, ഹോം അപ്ലയൻസസ് എന്നിവയുടെ സർവ്വീസ് & റിപ്പയർ രംഗത്ത്  സ്ത്രീകളെ കൊണ്ടുവരിക, അവർക്ക് പരിശീലനം നൽകുക എന്നിങ്ങനെ ലക്ഷ്യം വെച്ച് മൂന്നു വർഷം മുമ്പ് ലോക വനിതാ ദിനത്തിലാണ് തൊണ്ടയാട് മൈജി കെയർ സ്ഥാപിതമായത്.