മൈജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ സെയിൽസ് മേഖലയിലേക്ക് പുതിയ കോഴ്സുകൾ ആരംഭിക്കുന്നു

മൈജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ സെയിൽസ് മേഖലയിലേക്ക് പുതിയ കോഴ്സുകൾ ആരംഭിക്കുന്നു

March 14, 2025 0 By Sreejith Evening Kerala

കോഴിക്കോട് : തൊണ്ടയാട് മൈജി ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (എം.ഐ.ടി.) സെയിൽസ് മേഖലയിലേക്ക്പുതിയ കോഴ്സുകൾ ആരംഭിക്കുന്നു. ടിവി, റെഫ്രിജറേറ്റർ, വാഷിങ് മെഷീൻ, ഏസി പോലുള്ള അപ്ലയൻസസിന്റെ സെയിലിൽ താൽപ്പര്യമുള്ളവർക്ക് ഡിപ്ലോമ ഇൻ കൺസ്യൂമർ ഇലക്ട്രോണിക്‌സ്‌ സെയിൽ, മൊബൈൽ, ലാപ്ടോപ്പ്, ഗാഡ്‌ജറ്റ്സ് എന്നിവയുടെ സെയിലിൽ താൽപ്പര്യമുള്ളവർക്ക് ഡിപ്ലോമ ഇൻ സ്‌മാർട്ട് ഗാഡ്‌ജറ്റ്സ് സെയിലിലും അപേക്ഷിക്കാം. എലിജിബിലിറ്റി ടെസ്‌റ്റിൻ്റെയും അഭിമുഖത്തിൻ്റേയും അടിസ്‌ഥാനത്തിലായിരിക്കും പ്രവേശനം.

ഒരു വർഷമാണ് കോഴ്‌സ്‌ കാലാവധി. 18 മുതൽ 35 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഏറ്റവും കുറഞ്ഞ യോഗ്യത ഡിഗ്രി ആണ്. 1,10000 രൂപ ഫീ വരുന്ന ഈ കോഴ്‌സ് ഇപ്പോൾ 85000 രൂപ ഓഫറിൽ പഠിക്കാനുള്ള സൗകര്യവും എം.ഐ.ടി. നൽകുന്നുണ്ട്. രജിസ്‌റ്റർ ചെയ്യുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്ന 30 വനിതകൾക്ക് കോഴ്സ് ഫീ സൗജന്യമാണ്. പെൺകുട്ടികൾക്ക് ഹോസ്‌റ്റൽ സൗകര്യം ലഭ്യമാണ്.

12 മാസത്തെ കോഴ്സ‌സ് കാലയളവിൽ ഇൻസ്‌റ്റിട്യൂഷണൽ ട്രെയിനിങ്, ഇൻ്റേൺഷിപ്, ഇൻഡസ്ട്രിയൽ ട്രെയിനിങ്, ഓൺ ദി ജോബ് ട്രെയിനിങ് (ഓ ജെ ടി ) എന്നിവ നൽകും. ഓൺ ദി ജോബ് ട്രെയിനിങിൽ ഓരോ മാസവും 8000 രൂപ വീതം സ്റ്റൈഫൻഡ് ലഭിക്കും. വിജയകരമായി പൂർത്തിയാക്കുന്നവർക്ക് മൈജി ഷോറൂമുകളിൽ സെയിൽസിലേക്ക് ജോലിയും ലഭിക്കും. കോഴ്‌സിലേക്ക് രജിസ്ട്രേഷൻ ഉടൻ ആരംഭിക്കുന്നു. അഡ്‌മിഷനായി 7994 333 666 എന്ന നമ്പറിൽ ബന്ധപ്പെടുക. അപേക്ഷ നൽകാനുള്ള അവസാന തിയ്യതി മാർച്ച് 30 വരെ.