
ഏസികൾക്ക് 51 % വിലക്കുറവുമായി മൈജിയുടെ ടേക്ക് ഇറ്റ് ഏസി പോളിസി സെയിൽ
March 15, 2025കോഴിക്കോട്: ഏസികൾക്ക് 51 % വരെ വിലക്കുറവുമായി മൈജിയുടെ ടേക്ക് ഇറ്റ് ഏസി പോളിസി സെയിൽ മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിൽ തുടരുന്നു. 1 ടൺ മുതൽ 2 ടൺ വരെയുള്ള ഏസികൾക്ക് മറ്റെവിടെയും ലഭിക്കാത്ത അതിശയിപ്പിക്കുന്ന വിലക്കുറവിനൊപ്പം സെലക്റ്റഡ് ബാങ്ക് കാർഡുകളിൽ ഏസി ഉൾപ്പെടെയുള്ള എല്ലാ പ്രൊഡക്ടുകൾക്കും 15,000 രൂപയ്ക്ക് മുകളിലുള്ള പർച്ചേസുകളിൽ 5,000 രൂപ വരെ ഇൻസ്റ്റന്റ് ഡിസ്കൗണ്ടും ഇപ്പോൾ ലഭ്യമാണ്. കൂടാതെ സെലക്റ്റഡ് മോഡൽ ഏസികളിൽ 10,000 രൂപവരെ ബാങ്ക് ക്യാഷ്ബാക്കിന് പുറമെ പഴയ ഏസി മാറ്റി പുതിയത് വാങ്ങാൻ മികച്ച എക്സ്ചേഞ്ച് ഓഫർ എന്നിവ ഉപഭോക്താവിനെ കാത്തിരിക്കുന്നു. 2025 മോഡൽ ഏസികളുടെ ഏറ്റവും പുതിയ സ്റ്റോക്കുകൾക്കൊപ്പം മുൻകൂർ പണമടക്കാതെ തന്നെ ഏസി വാങ്ങാൻ നിരവധി ഫിനാൻസ് ഓപ്ഷനുകളും മൈജി ടേക്ക് ഇറ്റ് ഏസി പോളിസിയിൽ നൽകുന്നു. സെലക്റ്റഡ് ഏസികൾ 51% ഡിസ്കൗണ്ടിൽ നൽകുന്നതിനൊപ്പം സെലക്റ്റഡ് മോഡൽ ഏസി പർച്ചേസുകളിൽ ഫ്രീ ഇൻസ്റ്റലേഷൻ അല്ലെങ്കിൽ സീലിംഗ് ഫാനോ സ്റ്റെബിലൈസറോ സൗജന്യമായി ലഭിക്കും. എൽജി, ലോയ്ഡ്, ബ്ലൂസ്റ്റാർ, ഡെയ്കിൻ ,സാംസങ്, ഗോദ്റേജ്, ബിപിഎൽ, പാനസോണിക്, ഹയർ, ഐഎഫ്ബി, വോൽട്ടാസ്, കാരിയർ എന്നിങ്ങനെ 12 ലധികം ലോകോത്തര ബ്രാൻഡുകളുടെ ഏസികൾ മൈജിയുടെ ഷോറൂമുകളിൽ ലഭ്യമാണ്.
ടേക്ക് ഇറ്റ് ഏസി പോളിസിക്കൊപ്പം മഹാ മാർച്ച് ക്ലിയറൻസ് സെയിലും ഇപ്പോൾ മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിൽ നടക്കുന്നു. സെയിലിന്റെ ഭാഗമായി ഓരോ 10,000 രൂപയുടെ മൊബൈൽ, ടാബ്ലറ്റ് പർച്ചേസിനൊപ്പം 1,250 രൂപ ക്യാഷ്ബാക്ക് വൗച്ചർ ലഭിക്കും, ഫോണുകൾക്കും ടാബ്ലറ്റുകൾക്കും ഒരു വർഷത്തെ എക്സ്ട്രാ വാറന്റി, ഗാഡ്ജറ്റുകൾ വെള്ളത്തിൽ വീണാലും, മോഷണം പോയാലും മൈജി പ്രൊട്ടക്ഷൻ പ്ലാനിന്റെ പരിരക്ഷ, പഴയ ഫോണിന് ഉയർന്ന എക്സ്ചേഞ്ച് ബോണസ് എന്നിവ ലഭിക്കും. ഐഫോൺ 16, സാംസങ് ഗാലക്സി എസ് 25, എസ് 25 അൾട്ര, വിവോ, ഷഓമി, റിയൽമി എന്നിങ്ങനെ എല്ലാ സ്മാർട്ട്ഫോൺ ബ്രാൻഡുകളും വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാം. കേരളത്തിൽ ഏറ്റവും കൂടുതൽ സ്മാർട്ട്ഫോണുകളും ലാപ്ടോപ്പുകളും വിൽക്കുന്ന ബ്രാൻഡാണ് മൈജി.
സെയിലിന്റെ ഭാഗമായി വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയിൽ സ്റ്റുഡന്റ്സിനുള്ള ബേസ് മോഡലുകൾ മുതൽ പ്രൊഫഷണൽസിന്റെ വിവിധ ആവശ്യങ്ങൾ അനുസരിച്ച് തിരഞ്ഞെടുക്കാൻ എക്സ്പെർട്ട് പെർഫോമൻസ് ഓറിയന്റഡ്, ഹൈ എൻഡ്, പ്രീമിയം, ഒഫീഷ്യൽ ലാപ്ടോപ്പുകൾ എന്നിവ ലഭിക്കും. ഓഫീസ് ആവശ്യങ്ങൾക്കായുള്ള കാനൻ പ്രിന്ററുകൾ മൈജിയുടെ സ്പെഷ്യൽ പ്രൈസിൽ വാങ്ങാം. കൂടാതെ സെയിലിന്റെ ഭാഗമായി ടിവികൾ മറ്റാരും നൽകാത്ത വിലക്കുറവിലും മൈജിയുടെ സ്പെഷ്യൽ പ്രൈസിലും വാങ്ങാവുന്നതാണ്.
സെലക്ടഡ് ലാപ്ടോപ്പുകൾക്കൊപ്പം 7,999 രൂപ മൂല്യം വരുന്ന പെൻഡ്രൈവ്, വയർലെസ്സ് കീബോർഡ്, മൗസ്, സ്മാർട്ട് വാച്ച്, ഹെഡ്സെറ്റ് വിത്ത് മൈക്ക് എന്നിവ സൗജന്യം. സെമി ഓട്ടോമാറ്റിക്ക് വാഷിങ് മെഷീൻ മോഡലുകൾ 51 % ഓഫിൽ മൈജിയുടെ കില്ലർ പ്രൈസിൽ വാങ്ങാം.
സിംഗിൾ ഡോർ റെഫ്രിജറേറ്റർ മോഡലുകളിൽ 3,333 രൂപയുടെ ക്യാഷ്ബാക്ക് വൗച്ചർ ലഭിക്കുന്നതിനൊപ്പം 40,000 ത്തിന് താഴെ വിലയുള്ള ഡബിൾ ഡോർ റെഫ്രിജറേറ്ററുകളിൽ 4,444 രൂപയുടെ ക്യാഷ്ബാക്ക് വൗച്ചർ, 40,000ത്തിന് മുകളിൽ വിലയുള്ളവയിൽ 5,555 രൂപയുടെ ക്യാഷ്ബാക്ക് വൗച്ചർ ലഭിക്കും.
ഓഫറിന്റെ ഭാഗമായി സാംസങ് സ്മാർട്ട് വാച്ചുകൾ വൻ വിലക്കുറവിലും, വയർ ലെസ്സ് ഹെഡ് ഫോണുകൾ 50 % ഓഫിലും, ടവർ സ്പീക്കറുകൾ 62 % ഓഫിലും , പോർട്ടബിൾ സ്പീക്കർ 28 % ഓഫിലും, വയർ ലെസ്സ് സൗണ്ട് ബാർ 56 % ഓഫിലും ,കീ ബോർഡ് & മൗസ് കോംബോ 47 % ഓഫിലും ഹെയർ ഡ്രയർ & ട്രിമ്മർ 22 % ഓഫിലും വാങ്ങാം.
കിച്ചൺ & സ്മോൾ അപ്ലയൻസസിലും ആകർഷകമായ ഓഫറുകൾ ഉപഭോക്താവിനെ കാത്തിരിക്കുന്നു. പ്രെഷർ കുക്കർ, പുട്ടു മേക്കർ, കാസ്സറോൾ,ജ്യൂസ് ഗ്ലാസ്, ജഗ്ഗ്, സീലിംഗ് ഫാൻ, പെഡസ്റ്റൽ ഫാൻ, വാൾ ഫാൻ, കൂളറുകൾ, മിക്സർ ഗ്രൈന്റർ എന്നിവ ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാനുള്ള അവസരമാണ് ഈ മഹാമാർച്ച് സെയിൽ. ഒപ്പം വാട്ടർ പ്യൂരിഫയർ 53 % ഓഫിൽ വാങ്ങാവുന്നതാണ്.
അപ്ലയൻസസുകൾ അടക്കം ആപ്പിൾ ഉൾപ്പെടെ എല്ലാ ഡിജിറ്റൽ ഗാഡ്ജറ്റുകൾക്കും ഡാറ്റ നഷ്ടമാകാതെ സുതാര്യവും സുരക്ഷിതവുമായ ഹൈ ടെക്ക് റിപ്പയർ & സർവ്വീസ് നൽകുന്ന മൈജി കെയർ സേവനവും ഓഫറിന്റെ ഭാഗമാകും. മറ്റെവിടെ നിന്ന് വാങ്ങിയ ഉപകരണത്തിനും ഇപ്പോൾ മൈജി കെയറിൽ സർവ്വീസ് ലഭ്യമാണ്. ടിവിഎസ് ക്രെഡിറ്റ്, ബജാജ് ഫിൻസേർവ്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, എച്ച്ഡിബി ഫിനാൻഷ്യൽ സർവ്വീസസ്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിങ്ങനെ നിരവധി ഫിനാൻഷ്യൽ പാർട്ട്നേഴ്സുമായി സഹകരിച്ച് ഏറ്റവും കുറഞ്ഞ മാസത്തവണയിൽ ഇഷ്ട ഉൽപന്നങ്ങൾ വാങ്ങാൻ മൈജിയുടെ സൂപ്പർ ഇഎംഐ സൗകര്യം ലഭ്യമാണ്. പൂജ്യം ശതമാനം പലിശ, നൂറ് ശതമാനം ഫിനാൻസ്, കുറഞ്ഞ ഡൗൺ പേയ്മെന്റ്, എളുപ്പത്തിലുള്ള ഡോക്കുമെന്റേഷൻ, കുറഞ്ഞ പ്രോസസിങ് ഫീ എന്നിവയാണ് മൈജി സൂപ്പർ ഇഎംഐയുടെ മറ്റൊരു സവിശേഷത. വായ്പ സൗകര്യത്തിനായി കേരളത്തിൽ ഏറ്റവും കൂടുതൽ ഫിനാൻസ് സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തമാണ് മൈജിക്കുള്ളത്.
120ലധികം ഷോറൂമുകളുള്ള സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ ഗാഡ്ജറ്റ്സ് & ഹോം അപ്ലയൻസസ് നെറ്റ്വർക്കായ മൈജി, ബൾക്ക് പർച്ചേസ് ചെയ്യുന്നതിനാലാണ് മറ്റാരും നൽകാത്ത വിലക്കുറവിലും ഓഫറുകളിലും പ്രൊഡക്ടുകൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ മൈജിയ്ക്ക് സാധിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്: 9249 001 001