
ലൈസൻസ് ഇല്ലാത്തവർക്കും ഇനി ഓടിക്കാം! ലിറ്റിൽ ഗ്രേസി ഇലക്ട്രിക് സ്കൂട്ടർ വരുന്നു
March 18, 2025ഹരിയാന ആസ്ഥാനമായുള്ള ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളായ സെലിയോ ഇലക്ട്രിക് മൊബിലിറ്റി ആഭ്യന്തര വിപണിയിൽ വിൽപ്പനയ്‌ക്കായി ഏറ്റവും താങ്ങാനാവുന്ന വിലയുള്ള ഇലക്ട്രിക് സ്‌കൂട്ടർ ഔദ്യോഗികമായി പുറത്തിറക്കി.
ലിറ്റിൽ ഗ്രേസി എന്നാണ് ഈ സ്‍കൂട്ടറിന്‍റെ പേര്. വളരെ വ്യത്യസ്തമായ രൂപവും രൂപകൽപ്പനയുമുള്ള ഈ സ്‍കൂട്ടറിന്റെ പ്രാരംഭ എക്സ്-ഷോറൂം വില വെറും 49,500 രൂപയിൽ ആരംഭിക്കുന്നു. 10-18 വയസ് പ്രായമുള്ളവർക്ക് എളുപ്പത്തിൽ ഓടിക്കാൻ കഴിയുന്ന ഒരു ലോ-സ്പീഡ് ഇലക്ട്രിക് സ്‍കൂട്ടറാണിത്.
ഇതൊരു ലോ-സ്പീഡ് ഇലക്ട്രിക് സ്‍കൂട്ടർ ആയതിനാൽ, ഇതിന്റെ ഉയർന്ന വേഗത മണിക്കൂറിൽ 25 കിലോമീറ്ററിൽ താഴെയാണ്. അത്തരമൊരു സാഹചര്യത്തിൽ, മോട്ടോർ വാഹന നിയമം അനുസരിച്ച്, ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാൻ ഡ്രൈവിംഗ് ലൈസൻസ് ആവശ്യമില്ല.
ഈ സ്‍കൂട്ടർ ആകെ നാല് കളർ ഓപ്ഷനുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ മോണോടോണിന് പുറമെ, ഡ്യുവൽ-ടോൺ കളർ ഓപ്ഷനും ഉണ്ട്.