72കാരിയായ  കിടപ്പുരോഗിയായ അമ്മയെ ബലാത്സംഗം ചെയ്തു; മകൻ അറസ്റ്റിൽ, പരാതി നൽകിയത് മകൾ

72കാരിയായ കിടപ്പുരോഗിയായ അമ്മയെ ബലാത്സംഗം ചെയ്തു; മകൻ അറസ്റ്റിൽ, പരാതി നൽകിയത് മകൾ

March 17, 2025 0 By eveningkerala

തിരുവനന്തപുരം : പള്ളിക്കൽ പകൽക്കുറിയിൽ അമ്മയെ മകൻ ബലാത്സംഗം ചെയ്തു. കിടപ്പുരോഗിയായ 72 വയസ്സുകാരിയെ 45 വയസ്സുള്ള മകനാണ് ബലാത്സംഗം ചെയ്തത്. മകൻ മദ്യത്തിന് അടിമയായിരുന്നു എന്നാണ് വിവരം. ഇയാളെ പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തു.
72കാരിയുടെ മകളുടെ പരാതിയിലാണ് പള്ളിക്കൽ പൊലീസ് കേസെടുത്തത്. ഇന്നലെ രാത്രി എട്ട് മണിയോടെ ആയിരുന്നു സംഭവം. ഈ സമയം വീട്ടിൽ ആരുമില്ലായിരുന്നു. പീഡിപ്പിക്കപ്പെട്ട വയോധികയെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.