ദൗത്യസംഘത്തിനുനേരെ കടുവ ചാടി; വണ്ടിപ്പെരിയാര്‍ ഗ്രാമ്പിയില്‍ ഇറങ്ങിയ കടുവയെ മയക്കുവെടിവച്ചു

ദൗത്യസംഘത്തിനുനേരെ കടുവ ചാടി; വണ്ടിപ്പെരിയാര്‍ ഗ്രാമ്പിയില്‍ ഇറങ്ങിയ കടുവയെ മയക്കുവെടിവച്ചു

March 17, 2025 0 By eveningkerala

ഇടുക്കി വണ്ടിപ്പെരിയാര്‍ ഗ്രാമ്പിയില്‍ ജനവാസമേഖലയില്‍ ഇറങ്ങിയ കടുവയെ മയക്കുവെടിവച്ചു. മൂന്ന് റൗണ്ട് വെടിയുതിര്‍ത്തു. മയങ്ങിയ കടുവയുടെ അടുത്തെത്തിയ ദൗത്യസംഘത്തിനുനേരെ കടുവ ചാടിവീണു. മയക്കുവെടിയാണോ വച്ചത് എന്നതില്‍ സ്ഥിരീകരണമില്ല.

കടുവയെ വലയിലാക്കി ദൗത്യസംഘം റോഡിലെത്തിച്ചു. നേരത്തെ കടുവ തോട്ടം തൊഴിലാളിയുടെ പശുവിനെയും നായയെയും കൊന്നിരുന്നു. നാരായണന്‍ എന്നയാളുടെ വളര്‍ത്തുമൃഗങ്ങളെയാണ് കൊന്നത്. കടുവയുടെ കാലിന് സാരമായി പരുക്കേറ്റിട്ടുണ്ട്.