
മയക്കുമരുന്നു കേസുകളിൽ പ്രതികളായവരിൽ 61%വും മുസ്ലീങ്ങളാണ്, മതം പഠിച്ചവർ, പ്രസ്താവനയിൽ ഉറച്ചുനിന്ന് കെടി ജലീൽ
March 17, 2025 0 By eveningkeralaമലപ്പുറം: ലഹരിക്കേസുകളിൽ പിടിയിലാകുന്നവരിൽ മദ്രസയിൽ പോയി പഠിച്ച നിരവധി പേരുണ്ടെന്ന പ്രസ്താവനയിൽ ഉറച്ചുനിന്ന് കെടി ജലീൽ എംഎൽഎ. മതം പഠിച്ചവർ ലഹരിക്കേസിൽ അകപ്പെടുന്നത് കാണുമ്പോഴുള്ള മനോവിഷമം കൊണ്ടാണ് സമുദായത്തിലെ പ്രധാനികൾ ഒത്തുച്ചേർന്ന യോഗത്തിൽ കാര്യങ്ങൾ തുറന്നുപറഞ്ഞതെന്നും ജലീൽ വിശദീകരിച്ചു.
കൃത്യമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രസംഗം നടത്തിയത്. മലബാറിലെ 200 മയക്കുമരുന്നു കേസുകൾ പരിശോധിച്ചപ്പോൾ പ്രതികളായവരിൽ 61%വും മുസ്ലീങ്ങളാണെന്ന് കണ്ടെത്തിയെന്ന് കെടി ജലീൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗം വിവാദമായ പശ്ചലത്തലത്തിലാണ് വിഷയത്തിൽ കൂടുതൽ വിശദീകരണം നൽകി കെടി ജലീൽ ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടത്. മലപ്പുറം ജില്ലാ ‘വിസ്ഡ’ത്തിന്റെ ഇഫ്താർ ചടങ്ങിൽ വച്ച് ജലീൽ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ജലീലിന്റെ പ്രസംഗത്തിനെതിരെ കഴിഞ്ഞ ദിവസം സമസ്തയും രംഗത്തെത്തി.
മലപ്പുറത്തെ ഇഫ്താര്‍ സംഗമത്തിൽ കെ ടി ജലീലിന്‍റെ പ്രസംഗമാണ് വിവാദമായത്. മതപഠനമോ മത വിദ്യഭാസമോ കിട്ടാത്ത ഹിന്ദു സമുദായങ്ങളിലെ ചെറുപ്പക്കാർക്കുള്ള ധാർമ്മിക ബോധം പോലും മുസ്ലിം സമുദായത്തിലെ ആളുകൾക്ക് ഉണ്ടാകുന്നില്ലെന്നും കെ ടി ജലീല്‍ കുറ്റപ്പെടുത്തിയിരുന്നു. കോളേജുകളിലും സ്കൂളുകളിലും അച്ചടക്കം കാണിക്കുന്നതിനും അധ്യാപകരെ ബഹുമാനിക്കുന്നതിലുമൊക്കെ മുസ്ലിം കുട്ടികളെക്കാൾ ഇതര മതസ്ഥരായ കുട്ടികളാണ് മുന്നിലുള്ളതെന്നും ഇത് എന്തുകൊണ്ട് സംഭവിക്കുന്നുവെന്ന് മത നേതാക്കൾ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Share this:
- Click to share on Facebook (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Telegram (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Reddit (Opens in new window)
- Click to share on Threads (Opens in new window)
- Click to share on X (Opens in new window)