രാമനാട്ടുകരയിൽ ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് കൃഷി

രാമനാട്ടുകരയിൽ ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് കൃഷി കണ്ടെത്തി

April 10, 2025 0 By eveningkerala
രാമനാട്ടുകര: കോഴിക്കോട് രാമനാട്ടുകരയിൽ ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് കൃഷി കണ്ടെത്തി. ഫറോക്ക് പൊലീസിന്‍റെ ഡ്രോൺ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.

രാമനാട്ടുകര ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് സമീപത്തുള്ള പറമ്പിലാണ് 16 കഞ്ചാവ് ചെടികൾ വളർത്തിയ നിലയിൽ കണ്ടെത്തിയത്. ഫറോക്ക് പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.