സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് ഉപകരണങ്ങൾ കൈമാറി മണപ്പുറം ഫൗണ്ടേഷൻ

തൃശൂർ: സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി മണപ്പുറം ഫൗണ്ടേഷൻ വലപ്പാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് കമ്പ്യൂട്ടർ, പ്രിന്റർ, എൽസിഡി പ്രൊജക്ടർ, മൈക്ക് സെറ്റ് തുടങ്ങിയ ഉപകരണങ്ങൾ കൈമാറി. സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വെച്ച് നടന്ന ചടങ്ങ് തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി പ്രസാദ് ഉത്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മല്ലിക ദേവൻ അധ്യക്ഷത വഹിച്ചു. സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ നസീമ ഹംസ, ഹെൽത്ത് ഇൻസ്‌പെക്ടർ വി എസ് രമേഷ്, തളിക്കുളം ബ്ലോക്ക് മെമ്പർ സി ആർ ഷൈൻ തുടങ്ങിയവർ പ്രസംഗിച്ചു.

മണപ്പുറം ഫിനാൻസിന്റെ സാമൂഹിക പ്രതിബദ്ധത വിഭാഗമാണ് പദ്ധതി നടത്തുന്നത്. പദ്ധതിയുടെ ഭാഗമായി നിരവധി ക്ഷേമപ്രവർത്തനങ്ങളാണ് മണപ്പുറം ഫൗണ്ടേഷൻ സംഘടിപ്പിക്കുന്നത്. ചടങ്ങിൽ വലപ്പാട് ഗ്രാമപഞ്ചായത്തിലെ ആശാവർക്കർമാർ, മണപ്പുറം ഫൗണ്ടേഷൻ സാമൂഹിക പ്രതിബദ്ധത വിഭാഗം ഭാരവാഹികളായ സഞ്ജയ്, ശരത്ത്, അഖില, രേഷ്മ എന്നിവർ സന്നിഹിതരായിരുന്നു.

Loading...

Leave a Reply

Your email address will not be published.