രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ വീണ്ടും പലിശ നിരക്ക് പരിഷ്‌കരിച്ചു. രണ്ടുവര്‍ഷ കാലാവധിക്കുമുകളിലുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് പരിഷ്‌കരിച്ചത്.രണ്ടുമുതല്‍ മൂന്നുവര്‍ഷംവരെയുള്ള നിക്ഷേപങ്ങളുടെ പലിശ 6.50ശതമാനത്തില്‍നിന്ന് 6.60ശതമാനമായാണ് വര്‍ധിപ്പിച്ചത്. മൂന്നുമുതല്‍ അഞ്ചുവര്‍ഷംവരെയുള്ള നിക്ഷേപങ്ങളുടെ പലിശ 6.50ശതമാനത്തില്‍നിന്ന് 6.70ശതമാനമായും അഞ്ചുമുതല്‍ പത്തുവര്‍ഷംവരെയുള്ള നിക്ഷേപങ്ങളുടെ നിരക്ക് 6.50ശതമാനത്തില്‍നിന്ന് 6.75ശതമാനമായുമാണ് പരിഷ്‌കരിച്ചത്.മുതിര്‍ന്ന പൗരന്മാര്‍ക്ക് 0.50ശതമാനവും എസ്ബിഐ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരുശതമാനവും അധികപലിശ ലഭിക്കും.ഒരു കോടി രൂപയ്ക്കുമുകളിലുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കും വര്‍ധിപ്പിച്ചിട്ടുണ്ട്.ഒരുവര്‍ഷം മുതല്‍ രണ്ടുവര്‍ഷംവരെയുള്ള, ഒരു കോടിക്കുമുകളിലുള്ള നിക്ഷേപങ്ങളുടെ പലിശ 6.75ശതമാനത്തില്‍നിന്ന്...
" />
Headlines