തോറ്റു തുന്നം പാടി കേരള ബ്ലാസ്റ്റേഴ്‌സ്

December 17, 2018 0 By Editor

ഐഎസ്എല്ലില്‍ തുടര്‍ച്ചയായ 11-ാം മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്‌സിന് ജയമില്ല. മുംബൈ ഫുട്ബോള്‍ അരീനയില്‍ നടന്ന മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌സി ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് ബ്ലാസ്റ്റേഴ്‌സിനെ തോല്‍പിച്ചു. നാല് ഗോള്‍ നേടിയ മോഡു സോഗുവിന്‍റെ കരുത്തിലാണ് മുംബൈ സ്വന്തം മൈതാനത്ത് ബ്ലാസ്റ്റേഴ്‌സിന്‍റെ വല തുരന്നത്.