കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ചൂട് ശരാശരിയില്‍ നിന്നും കൂടുവാന്‍ സാദ്ധ്യതയുണ്ടെന്ന്  കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ചൂട് ശരാശരിയില്‍ നിന്നും കൂടുവാന്‍ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

March 16, 2019 0 By Editor

കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ചൂട് ശരാശരിയില്‍ നിന്നും കൂടുവാന്‍ സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍, എറണാകുളം, കോട്ടയം എന്നീ ജില്ലകളില്‍ താപനില വര്‍ദ്ധിക്കാമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.ഫെബ്രുവരി ആദ്യവാരം മുതലാണ് കേരളത്തിലെ അന്തരീക്ഷ താപനിലയില്‍ വര്‍ദ്ധനവുണ്ടായത്.കഴിഞ്ഞ ഒരാഴ്ച കേരളത്തിലെ താപനിലയില്‍ 3 ഡിഗ്രി സെല്‍ഷ്യസിന്റെ വര്‍ദ്ധനവാണുണ്ടായത്.ഏപ്രില്‍,മെയ് മാസങ്ങളില്‍ ഒരു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ അഞ്ച് ഡിഗ്രി സെഷഷ്യസ് വരെ താപനില വര്‍ദ്ധിക്കും. നിലവില്‍ അനുഭവപ്പെടുന്ന ചൂട് മെയ് മാസം വരെ തുടരും.