സര്‍വകക്ഷിയോഗം പ്രഹസനമെന്ന് ചെന്നിത്തല; യുഡിഎഫ് യോഗം ബഹിഷ്കരിച്ചു

November 15, 2018 0 By Editor

 ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ര്‍​ക്കാ​ര്‍ വി​ളി​ച്ച സ​ര്‍​വ​ക​ക്ഷി​യോ​ഗം പ്ര​ഹ​സ​ന​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. യു​വ​തി​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​മെ​ന്ന നി​ല​പാ​ടി​ല്‍ സ​ര്‍​ക്കാ​ര്‍ ഉ​റ​ച്ചു നി​ന്നു. സ​ര്‍​ക്കാ​രി​ന് ഇ​ക്കാ​ര്യ​ത്തി​ല്‍ പി​ടി​വാ​ശി​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.ശ​ബ​രി​മ​ല​യി​ല്‍ സ​മാ​ധാ​നം നി​ല​നി​ര്‍​ത്താ​ന്‍ സ​ര്‍​ക്കാ​രി​ന് അ​വ​സ​രം ഉ​ണ്ടാ​യി​രു​ന്നു. പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് ല​ഭി​ച്ച ന​ല്ലൊ​രു ആ​വ​സ​ര​മാ​ണ് സ​ര്‍​ക്കാ​ര്‍ ഇ​ല്ലാ​താ​ക്കി​യ​ത്. ആ​മു​ഖ​പ്ര​സം​ഗ​ത്തി​ല്‍ ത​ന്നെ മു​ഖ്യ​മ​ന്ത്രി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി. പി​ന്നീ​ട് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​ഭി​പ്രാ​യ​ങ്ങ​ള്‍ കേ​ട്ട​ശേ​ഷ​വും മു​ഖ്യ​മ​ന്ത്രി നി​ല​പാ​ടി​ല്‍ ഉ​റ​ച്ചു​നി​ന്നു​വെ​ന്നും ഇ​ത് ഭ​ക്ത​രോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.