തിരുവനന്തപുരം: വരാപ്പുഴ ദേവസ്വംപാടത്ത് പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ കുടുംബത്തിന് സര്‍ക്കാര്‍ പത്തുലക്ഷം രൂപ ധനസഹായം നല്‍കും. ശ്രീജിത്തിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.ശ്രീജിത്തിന്റെ കുടുംബത്തിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള സഹായം വൈകുന്നതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.ശ്രീജിത്തിന്റെ കുടുംബത്തിന് എല്ലാ സഹായവും സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ച വേളയില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.
" />
Headlines