തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവ്. 2401.10 ആണ് ഇപ്പോള്‍ നിലവിലുള്ള ജലനിരപ്പ്. എന്നാല്‍ ഷട്ടറുകളിലൂടെ പുറക്കേത്ത് ഒഴുകി വരുന്ന ജലത്തിന്റെ അളവില്‍ കുറവ് വരുത്തിയിട്ടില്ല. അണക്കെട്ട് തുറന്നിട്ടും പെരിയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയരാത്തത് ആശ്വാസമാണ്. 16 മണിക്കൂറിനുള്ളില്‍ കുറഞ്ഞത് 0.76 അടി വെള്ളമാണ്. അതേ സമയം, പ്രശ്‌നബാധിത പ്രദേശങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദര്‍ശനം നടന്നില്ല. കാലാവസ്ഥ മോശമായതിനാല്‍ അദ്ദേഹത്തിന്റെ ഹെലികോപ്ടര്‍ ഇടുക്കിയില്‍ ഇറക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി വയനാട്ടിലേയ്ക്ക് പോയി....
" />
Headlines