പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് പീഡിപ്പിച്ചു

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് പീഡിപ്പിച്ചു

August 2, 2018 0 By Editor

അജ്മീര്‍ : പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ആറ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് പീഡിപ്പിച്ചു. അജ്മീറിലെ മയോ കോളേജിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. പീഡനത്തിനിരയായ വിദ്യാര്‍ത്ഥി ബോര്‍ഡിംഗില്‍ താമസിച്ചാണ് പഠിച്ചിരുന്നത്. സീനിയര്‍ വിദ്യാര്‍ത്ഥികളും ബോര്‍ഡിംഗില്‍ താമസിക്കുന്നവരാണ്.

ജൂലൈ 10 മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി പലപ്പോഴായി പീഡനത്തിനിരയായതായി കുട്ടിയുടെ പിതാവ് പറഞ്ഞു. സംഭവം വീട്ടില്‍ പറഞ്ഞപ്പോഴാണ് തങ്ങള്‍ പൊലീസില്‍ പരാതി നല്‍കിയതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. ജൂലൈ 31നാണ് ആള്‍വാര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആറ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോക്‌സോ ചുമത്തി കേസെടുത്തതായി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അറിയിച്ചു.