നരേന്ദ്രമോദി രാജ്യത്തെ ജനങ്ങളെ പറഞ്ഞ് പറ്റിക്കുകയാണ്: ശിവസേന

നരേന്ദ്രമോദി രാജ്യത്തെ ജനങ്ങളെ പറഞ്ഞ് പറ്റിക്കുകയാണ്: ശിവസേന

August 8, 2018 0 By Editor

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ജനങ്ങളെ പറഞ്ഞ് പറ്റിക്കുകയാണെന്ന് ശിവസനേ. തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് എല്ലാവര്‍ഷവും ഒരു കോടി തൊഴില്‍ സൃഷ്ടിക്കുന്നതായാണ് മോദി സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇത് ജനങ്ങളെ പറ്റിക്കാനുള്ള വെറും പ്രഖ്യാപനം മാത്രമാണെന്ന് ശിവസേന മുഖപത്രം സാമ്‌നയില്‍ പറയുന്നു.

എല്ലാവര്‍ഷവും ഒരു കോടി തൊഴില്‍ നല്‍കുന്നതായി മോദി സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ രാജ്യത്ത് ദിനംപ്രതി തൊഴില്ലാത്തവരുടെ എണ്ണം വര്‍ധിക്കുകയാണെന്ന് സാമ്‌ന കുറ്റപ്പെടുത്തി.

രാജ്യത്ത് 24 ലക്ഷം സര്‍ക്കാര്‍ തസ്തികകള്‍ ആണ് ഒഴിഞ്ഞു കിടക്കുന്നത്. രാജ്യത്ത് മൂന്ന് കോടി യുവാക്കളാണ് തൊഴില്‍ രഹിതരെന്നും പത്രത്തില്‍ പറയുന്നു. റിപ്പോര്‍ട്ടുകളില്‍ പുതുതായി ഒന്നുമില്ല. വര്‍ഷം ഒരു കോടി തൊഴില്‍നല്‍കുമെന്ന് വാഗ്ദാനം ചെയ്തവരുടെ ഭരണകാലത്തില്‍ ഒന്നിനും മാറ്റം വന്നിട്ടില്ലെന്നും സാമ്‌ന കുറ്റപ്പെടുത്തുന്നു.