അട്ടപ്പാടിയില്‍ കഞ്ചാവ് വേട്ടയ്ക്കുപോയ വനപാലകരെ കാണാനില്ല

അട്ടപ്പാടിയില്‍ കഞ്ചാവ് വേട്ടയ്ക്കുപോയ വനപാലകരെ കാണാനില്ല

August 8, 2018 0 By Editor

അട്ടപ്പാടി: അട്ടപ്പാടിയില്‍ കഞ്ചാവ് വേട്ടയ്ക്കുപോയ ആറ് വനപാലകരെ കാണാനില്ലന്ന് റിപ്പോര്‍ട്ട്. മുക്കാലി ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ അഭിലാഷിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് വനപാലകര്‍ ഗലസി – തുടുക്കി വനമേഖലയിലേക്കു പോയത്. കനത്ത മഴയെത്തുടര്‍ന്ന് വരകാര്‍ പുഴ നിറഞ്ഞൊഴുകുന്നതിനാല്‍ കാട്ടില്‍ കുടുങ്ങിയതെന്നാണ് സൂചന.

വനപാലകര്‍ക്കു വേണ്ടിയുളള തിരച്ചില്‍ തുടങ്ങി. അട്ടപ്പാടിയില്‍ കഞ്ചാവ് കൃഷി വ്യാപകമായതോടെ പൊലീസും എക്‌സൈസും തിരച്ചില്‍ ശക്തമാക്കിയതിന് പിന്നാലെയാണ് വനപാലകരും രംഗത്തിറങ്ങിയത്.