ഇറാന്‍ സമ്പദ്ഘടന തകര്‍ക്കാന്‍ നടപടികള്‍ ശക്തമാക്കി അമേരിക്ക

ഇറാന്‍ സമ്പദ്ഘടന തകര്‍ക്കാന്‍ നടപടികള്‍ ശക്തമാക്കി അമേരിക്ക

August 11, 2018 0 By Editor

ഇറാന്‍: സാമ്പത്തിക ഉപരോധത്തിലൂടെ ഇറാന്‍ സമ്പദ്ഘടന തകര്‍ക്കാന്‍ അമേരിക്ക നടപടി ശക്തമാക്കുന്നു. ഇറാനുമായി വാണിജ്യ ബന്ധത്തില്‍ ഏര്‍പ്പെടുന്ന രാജ്യങ്ങള്‍ക്ക് യു.എസ് മുന്നറിയിപ്പ് നല്‍കിയതോടെ തെഹ്‌റാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഗണ്യമായി കുറയ്ക്കാന്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നിര്‍ബന്ധിതരാകും.

എണ്ണയിതര മേഖലകളിലാണ് യു.എസ് ഇപ്പോള്‍ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നവംബര്‍ അഞ്ചു മുതല്‍ ഇറാനില്‍ നിന്നുള്ള എണ്ണ വില്‍പനയ്ക്കും ഉപരോധം ബാധകമാകും. ദിനം പ്രതി ദശലക്ഷം ബാരല്‍ എണ്ണ വില്‍പനയെങ്കിലും കുറയ്ക്കുക എന്ന നിലയ്ക്കാണ് യു.എസ് ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഇറാനില്‍ നിന്നുള്ള പ്രതിദിന എണ്ണ വില്‍പന 2.1 ദശലക്ഷം ബാരല്‍ ആയിരുന്നു. ഇറാന്‍ എണ്ണ വിതരണം ഭാഗികമായെങ്കിലും നിലയ്ക്കുമ്പാള്‍ സൗദി ഉള്‍പ്പെടെയുളള രാജ്യങ്ങളുടെ എണ്ണ ഉല്‍പാദനം ഉയര്‍ത്തി വിപണിയില്‍ വില കൂടുന്ന സാഹചര്യം തടയാന്‍ സാധിക്കും എന്നാണ് ട്രംപ് കണക്കുകൂട്ടുന്നത്.