തൃശൂര്‍ കുറാഞ്ചേരിയില്‍ ഉരുള്‍പൊട്ടലില്‍ ഒൻപത്   മരണം

തൃശൂര്‍ കുറാഞ്ചേരിയില്‍ ഉരുള്‍പൊട്ടലില്‍ ഒൻപത് മരണം

August 16, 2018 0 By Editor

തൃശൂര്‍: കാലവര്‍ഷക്കെടുതി തുടരുന്ന തൃശൂര്‍ ജില്ലയില്‍ കുറാഞ്ചേരിയില്‍ ഉരുള്‍പൊട്ടലില്‍ ഒൻപത് മരണം. 11 പേരെ രക്ഷപ്പെടുത്തി. ഒരാള്‍ ഇപ്പോഴും മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. ചാലക്കുടി നഗരത്തില്‍ വ്യാപകമായി വെള്ളംകയറിയിട്ടുണ്ട്.രാവിലെയാണ് കുറാഞ്ചേരിയിലെ അഞ്ച് വീടുകള്‍ക്ക് മുകളില്‍ കുന്നിടിഞ്ഞു വീണത്. അല്‍പം മുമ്പാണ് 9 മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇനിയും ആളുകള്‍ കുടുങ്ങി കിടക്കുന്നുണ്ടോ എന്ന സംശയത്തില്‍ ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.