ചാലക്കുടി റെയില്‍വേ സ്‌റ്റേഷന്‍ പൂട്ടാന്‍ ഡിവിഷണല്‍ റെയില്‍വേ മാനേജറുടെ നിര്‍ദേശം

ചാലക്കുടി റെയില്‍വേ സ്‌റ്റേഷന്‍ പൂട്ടാന്‍ ഡിവിഷണല്‍ റെയില്‍വേ മാനേജറുടെ നിര്‍ദേശം

August 17, 2018 0 By Editor

കൊച്ചി: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് റെയില്‍വേയുടെ വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ പലഭാഗങ്ങളിലും തകരാറിലായി. ഇതോടെ ട്രെയിന്‍ ഗതാഗതം സ്തംഭിക്കുന്ന നിലയിലേക്കെത്തി.

ചാലക്കുടി റെയില്‍വേ സ്‌റ്റേഷന്‍ പൂട്ടാന്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ നിര്‍ദേശം നല്‍കി. സ്‌റ്റേഷനിലും റെയില്‍വേ ക്വാര്‍ട്ടേഴ്‌സിലുമായി അസി. സ്‌റ്റേഷന്‍ മാസ്റ്റര്‍ ഉള്‍പ്പെടെ നൂറോളം പേര്‍ കുടുങ്ങി. നാവികസേനയുടെ സംഘം ഇവരെ രക്ഷിക്കാനായി തിരിച്ചു.