ഫെഡറല്‍ ബാങ്ക് സര്‍വീസ് ചാര്‍ജുകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

ഫെഡറല്‍ ബാങ്ക് സര്‍വീസ് ചാര്‍ജുകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

August 21, 2018 0 By Editor

കൊച്ചി: ഫെഡറല്‍ ബാങ്ക് സര്‍വീസ് ചാര്‍ജുകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇതനുസരിച്ച് ഫെഡറല്‍ ബാങ്ക് എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ച് ഏതു ബാങ്കിന്റെ എടിഎമ്മുകളില്‍നിന്നും എത്ര തവണ വേണമെങ്കിലും പൂര്‍ണമായും സൗജന്യമായി പണം പിന്‍വലിക്കാം. പണം അടയ്ക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും ചാര്‍ജുകള്‍ ഈടാക്കില്ല. മിനിമം ബാലന്‍സ് ചാര്‍ജുകളും പൂര്‍ണമായി ഒഴിവാക്കും.

ഇസിഎസ്/എന്‍എസിഎച്ച് മാന്‍ഡേറ്റുകള്‍, വൈകിയുള്ള പ്രതിമാസ തിരിച്ചടവുകള്‍, ചെക്ക് മടങ്ങല്‍, ഓട്ടോ റിക്കവറി, സ്റ്റാന്‍ഡിംഗ് ഇന്‍സ്ട്രക്ഷന്‍ മടങ്ങല്‍ എന്നിവയ്ക്കുള്ള സര്‍വീസ് ചാര്‍ജുകളും പൂര്‍ണമായി ഇളവു ചെയ്യും. ഇതിനു പുറമെ പുതിയ എടിഎം കാര്‍ഡുകള്‍, ചെക്ക് ബുക്കുകള്‍ എന്നിവ നല്‍കുന്നതിനും സര്‍വീസ് ചാര്‍ജ് ഈടാക്കില്ല. കേരളത്തിലെ ഇടപാടുകാര്‍ക്കു സെപ്റ്റംബര്‍ 30 വരെയാണ് ഇളവുകള്‍ ബാധകമാകുകയെന്ന് അധികൃതര്‍ അറിയിച്ചു.