കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം നാളെ തുറക്കും

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം നാളെ തുറക്കും

August 28, 2018 0 By Editor

കൊച്ചി: പ്രളയത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ബുധനാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. രാജ്യാന്തര അന്താരാഷ്ട്ര സര്‍വ്വീസുകളും നാളെ മുതല്‍ പുനരാരംഭിയ്ക്കുമെന്ന് സിയാല്‍ അറിയിച്ചു. വിമാനങ്ങളുടെ വെബ്‌സൈറ്റുകളും പഴയ പോലെ തന്നെ പ്രവര്‍ത്തിയ്ക്കും. എല്ലാ വിമാന സര്‍വ്വീസുകളും നാളെ മുതലുള്ള സമയക്രമങ്ങള്‍ രേഖപ്പെടുത്തിക്കഴിഞ്ഞു.

വിമാന സര്‍വീസുകള്‍ നാളെ മുതല്‍ പുനരാരംഭിക്കുന്ന സാഹചര്യത്തില്‍ കൊച്ചി നാവിക സേനാ ആസ്ഥാനത്ത് നിന്ന് നടത്തിയിരുന്ന വിമാന സര്‍വ്വീസുകളും അവസാനിപ്പിച്ചു.

പ്രളയത്തെ തുടര്‍ന്ന് കൊച്ചി വിമാനത്താവളത്തിന്റെ റണ്‍വേയിലടക്കം വെള്ളം കയറിയിരുന്നു. വലിയ നഷ്ടമാണ് സിയാലിന് ഉണ്ടായത്. കേരളത്തിലെ മഹാ പ്രളയത്തില്‍ 300ല്‍ അധികം ആളുകള്‍ക്ക് മരണം സംഭവിക്കുകയും,സംസ്ഥാനത്തിന് ആകെ ഇരുപതിനായിരം കോടിയിലധികം രൂപയുടെ നഷ്ടമുണ്ടാവുകയും ചെയ്തിരുന്നു.