ശ്യാമപ്രസാദ് വധം: മുഖ്യസൂത്രധാരനായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ പിടിയില്‍

ശ്യാമപ്രസാദ് വധം: മുഖ്യസൂത്രധാരനായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ പിടിയില്‍

September 2, 2018 0 By Editor

കണ്ണൂര്‍: പേരാവൂര്‍ കണ്ണവത്ത് എ.ബി.വി.പി പ്രവര്‍ത്തകന്‍ കെ.വി. ശ്യാമപ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യ സൂത്രധാരന്‍ പിടിയില്‍. പോപ്പുലര്‍ ഫ്രണ്ട് ഉരുവച്ചാല്‍ ഡിവിഷന്‍ പ്രസിഡന്റ് വി.എം സലീമാണ് പിടിയിലായത്. ഒളിവില്‍ പോയ സലീമിനെ കര്‍ണാടക മഹാരാഷ്ട്ര അതിര്‍ത്തിയില്‍ നിന്നാണ് പേരാവൂര്‍ പൊലീസ് പിടികൂടിയത്. ഇവിടെ ഒരു ഹോട്ടലില്‍ ജോലി നോക്കുകയായിരുന്നു സലീം.

കഴിഞ്ഞ ജനുവരി 19നാണ് ശ്യാമപ്രസാദ് കൊല്ലപ്പെട്ടത്. കാക്കയങ്ങാട് ഐ.ടി.ഐ. മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായ ശ്യാമപ്രസാദ് ക്ലാസ് കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങവേയാണ് ആക്രമണം നടന്നത്. ബൈക്കില്‍ കാറിടിച്ച് വീഴ്ത്തിയതിനെത്തുടര്‍ന്ന് ശ്യാം സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടര്‍ന്നെത്തിയ അക്രമികള്‍ വെട്ടിക്കൊല്ലുകയായിരുന്നു.