കെട്ടിടത്തില്‍ നിന്നു വീണ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

കെട്ടിടത്തില്‍ നിന്നു വീണ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

September 4, 2018 0 By Editor

ദുബായ് : കെട്ടിടത്തില്‍ നിന്നു വീണ് മലയാളി യുവാവിന് ദാരുണാന്ത്യം. ദുബായിലെ പ്രമുഖ ജ്വല്ലറി സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്ന കൊല്ലം കിളികൊല്ലൂര്‍ മൂന്നാംകുറ്റി സന്‍സീര്‍ മന്‍സിലില്‍ അബ്ദുല്‍ സലാമിന്റെ മകന്‍ ഷെഫീര്‍ (32) ആണു മരിച്ചത്. ഉച്ചഭക്ഷണത്തിനുശേഷം ഷെഫീര്‍ കെട്ടിടത്തിനു മുകളില്‍ നില്‍ക്കവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും താഴേക്കു വീഴുകയുമായിരുന്നു എന്ന വിവരമാണ് ബന്ധുക്കള്‍ക്ക് ലഭിച്ചത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ഭാര്യ: ബജീര. മകള്‍: ആയിഷ.