പാര്‍ക്ക് ചെയ്തിരുന്ന കാര്‍ മോഷ്ടിച്ച രണ്ടു പേരെ പൊലീസ് മിനിട്ടുകള്‍ക്കുള്ളില്‍ പിടികൂടി

പാര്‍ക്ക് ചെയ്തിരുന്ന കാര്‍ മോഷ്ടിച്ച രണ്ടു പേരെ പൊലീസ് മിനിട്ടുകള്‍ക്കുള്ളില്‍ പിടികൂടി

September 6, 2018 0 By Editor

തിരുവനന്തപുരം: പാര്‍ക്ക് ചെയ്തിരുന്ന കാര്‍ മോഷ്ടിച്ച് കടന്നു കളഞ്ഞ രണ്ടംഗ സംഘത്തെ മിനിട്ടുകള്‍ക്കുള്ളില്‍ ഹൈവേ പൊലീസ് പിടികൂടി. മണ്ണന്തല സ്വദേശി അരുണ്‍ (30), ആനയറ സ്വദേശി ശ്രീകാന്ത് (31) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

അര്‍ധരാത്രി പന്ത്രണ്ടോടെ നഗരത്തില്‍ എകെജി സെന്ററിനും താലൂക്ക് ആശുപത്രിക്കും ഇടയില്‍ റോഡ് വശത്ത് നിര്‍ത്തിയിട്ടിരുന്ന കാറാണ് യുവാക്കള്‍ മോഷ്ടിച്ചു കൊണ്ടു പോയത്. മേനംകുളം സ്വദേശിയുടേതായിരുന്നു കാര്‍. കാര്‍ മോഷണം പോയ വിവരം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ഉടമ കന്റോണ്‍മെന്റ് പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് വയര്‍ലെസ് മുഖേന സന്ദേശം മറ്റ് പൊലീസ് സ്റ്റേഷനുകളിലേക്ക് കൈമാറി. പരുത്തിപ്പാറക്ക് സമീപം വെച്ച് ഹൈവേ പൊലീസ് കാര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

അറസ്റ്റിലായ അരുണ്‍ റിട്ടയേര്‍ഡ് എസ്‌ഐയുടെ മകനാണ്. ഇയാളുടെ പേരില്‍ നിരവധി അടിപിടി കേസുകളും നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.