പ്രമുഖ ജ്വല്ലറികളിലേക്ക് നികുതി വെട്ടിച്ച് കടത്തിയ 6 കിലോ സ്വര്‍ണ്ണം പിടികൂടി

പ്രമുഖ ജ്വല്ലറികളിലേക്ക് നികുതി വെട്ടിച്ച് കടത്തിയ 6 കിലോ സ്വര്‍ണ്ണം പിടികൂടി

September 7, 2018 0 By Editor

കോഴിക്കോട്: തൃശൂര്‍, എറണാകുളം ജില്ലകളിലെ പ്രമുഖ ജ്വല്ലറികളിലേക്ക് നികുതി വെട്ടിച്ച് കടത്തിയ 6 കിലോ സ്വര്‍ണ്ണം പിടികൂടി. കോഴിക്കോട് റെയില്‍വെ ക്രൈം സ്‌ക്വാഡ് നടത്തിയ ട്രെയിന്‍ പരിശോധനയിലാണ് 6 കിലോ സ്വര്‍ണ്ണം കോഴിക്കോട് വെച്ച് ആര്‍ പി എഫ് പിടികൂടിയത്. സംഭവത്തില്‍ മുംബൈ സ്വദേശി രാജുവിനെ കസ്റ്റഡിയിലെടുത്തു.

എന്നാല്‍ നികുതി അടച്ച രേഖകളൊന്നും രാജുവിന്റെ കൈവശമില്ല. മംഗള എക്‌സ്പ്രസില്‍ മുംബൈയില്‍ നിന്ന് കേരളത്തിലെത്തിച്ചതായിരുന്നു ആഭരണങ്ങള്‍. എ സി കോച്ച് യാത്രക്കാരനായ രാജുവിന്റെ ബാഗില്‍ നിന്നാണ് ആഭരണങ്ങള്‍ കണ്ടെടുത്തതെന്ന് ആര്‍ പി എഫ്, എസ് ഐ കെ എം നിഷാന്ത് പറഞ്ഞു. തുടര്‍ നടപടികള്‍ക്കായി പ്രതിയേയും ആഭരണങ്ങളും ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സിന് കൈമാറി