പരമേശ്വരന്‍ നമ്പൂതിരി ഗുരുവായൂര്‍ ക്ഷേത്ര മേല്‍ശാന്തി

പരമേശ്വരന്‍ നമ്പൂതിരി ഗുരുവായൂര്‍ ക്ഷേത്ര മേല്‍ശാന്തി

September 14, 2018 0 By Editor

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ അടുത്ത ആറ് മാസത്തേക്കുള്ള മേല്‍ശാന്തിയായി വാവന്നൂര്‍ കലിയത്ത് മന പരമേശ്വരന്‍ നമ്പൂതിരിയെ (53) തെരഞ്ഞെടുത്തു. ആദ്യമായാണ് ഇദ്ദേഹം ഗുരുവായൂരില്‍ മേല്‍ശാന്തിയാകുന്നത്.

25 വര്‍ഷമായി ഭാഗവത സപ്താഹ യജ്ഞത്തില്‍ സജീവമാണ്. 47 പേരാണ് ഇത്തവണ മേല്‍ശാന്തി സ്ഥാനത്തേക്ക് അപേക്ഷിച്ചിരുന്നത് . 41 പേരെ തന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ക്ഷണിച്ചു. ഇതില്‍ അര്‍ഹത നേടിയ 39 പേരുടെ പേരുകള്‍ ഉള്‍പ്പെടുത്തി ക്ഷേത്ര നമസ്‌കാര മണ്ഡപത്തില്‍ നിലവിലെ മേല്‍ശാന്തി ഭവന്‍ നമ്പൂതിരി നറുക്കെടുത്തു. മേല്‍ശാന്തി ഈ മാസം 30 ന് അത്താഴപൂജക്ക് ശേഷം ചുമതലയേല്‍ക്കും.