മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ ഇടപെടുന്നവരെ അടിച്ചമര്‍ത്തുന്നു :യു.എന്‍ റിപ്പോര്‍ട്ട്

മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ ഇടപെടുന്നവരെ അടിച്ചമര്‍ത്തുന്നു :യു.എന്‍ റിപ്പോര്‍ട്ട്

September 14, 2018 0 By Editor

ന്യൂഡല്‍ഹി: മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ ഇടപെടുന്നവരെ അടിച്ചമര്‍ത്തുന്ന രാജ്യങ്ങളെ സംബന്ധിച്ചു സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ റിപ്പോര്‍ട്ടില്‍ ഇന്ത്യയും ചൈനയും റഷ്യയും അടക്കമുള്ള രാജ്യങ്ങള്‍. സെക്രട്ടറി ജനറലിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണു 38 രാജ്യങ്ങളിലെ സ്ഥിതി വിശദീകരിക്കുന്നത്.

കൊലപാതകം, ആക്രമണം, ഭീഷണി, കേസുകള്‍ തുടങ്ങിയവയിലൂടെ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നവരെ അടിച്ചമര്‍ത്തുന്നതായാണു റിപ്പോര്‍ട്ട്. യുഎന്നുമായി സഹകരിക്കുന്ന ഗ്രൂപ്പുകളെയും ഇത്തരത്തില്‍ അടിച്ചമര്‍ത്തുകയാണ്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന, യുഎന്നുമായി സഹകരിക്കുന്ന സംഘടനകള്‍ക്കു വിദേശ സഹായം ലഭിക്കുന്നതു നിയന്ത്രിക്കാനുള്ള നീക്കങ്ങള്‍ റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നുണ്ട്.