മന:ശാസ്ത്രജ്ഞ ഒഴിവ്

മന:ശാസ്ത്രജ്ഞ ഒഴിവ്

September 15, 2018 0 By Editor

തിരുവനന്തപുരം ആയുര്‍വേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ വികസന സമിതി മുഖേന മന:ശാസ്ത്രജ്ഞ (സ്ത്രീ) തസ്തികയിലേയ്ക്ക് ആഴ്ചയില്‍ അഞ്ചു ദിവസം പ്രതിദിന വേതനാടിസ്ഥാനത്തില്‍ താത്കാലികമായി നിയമനം നടത്തും.

ക്ലീനിക്കല്‍ സൈക്കോളജിയില്‍ ബിരുദം അല്ലെങ്കില്‍ എം.എ.സൈക്കോളജി/എം.എസ്.സി സൈക്കോളജി യോഗ്യത ഉണ്ടായിരിക്കണം. പ്രവൃത്തിപരിചയത്തിന് മുന്‍ഗണന ലഭിക്കും.

താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 22ന് രാവിലെ 10ന് വിലാസം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ പകര്‍പ്പ് എന്നിവ സഹിതം തിരുവനന്തപുരം പൂജപ്പുര സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ഓഫീസില്‍ ഹാജരാകണം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥിക്ക് പ്രതിദിനം 500 രൂപ നിരക്കില്‍ വേതനം നല്‍കും.