സംരക്ഷണം ഒരുക്കാമെന്ന് അറിയിച്ചെങ്കിലും സുഹാസിനി തിരിച്ചു പോകാനാണു  താൽപ്പര്യം കാണിച്ചത് : ജില്ലാ കളക്ടർ

സംരക്ഷണം ഒരുക്കാമെന്ന് അറിയിച്ചെങ്കിലും സുഹാസിനി തിരിച്ചു പോകാനാണു താൽപ്പര്യം കാണിച്ചത് : ജില്ലാ കളക്ടർ

October 18, 2018 0 By Editor

സംരക്ഷണം ഒരുക്കാമെന്ന് അറിയിച്ചെങ്കിലും സുഹാസിനി തിരിച്ചു പോകാനാണു താൽപ്പര്യം കാണിച്ചതെന്ന് ജില്ലാ കളക്ടർ, പൊലീസ് സംരക്ഷണയില്‍ സന്നിധാനത്തേക്ക് നീങ്ങിയ ന്യൂയോര്‍ക്ക് ടൈംസ് വനിതാ റിപ്പോര്‍ട്ടര്‍ സുഹാസിനി രാജ് മല കയറാതെ മടങ്ങുകയായിരുന്നു. മരക്കൂട്ടത്ത് വന്‍പ്രതിഷേധം ഉണ്ടായതിനെ തുടര്‍ന്നാണ് സുഹാസിനി മലയിറങ്ങാന്‍ തയ്യാറായത്. ഇവരോടൊപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകന്‍ കാള്‍ ഷ്വാസുമായി സംസാരിച്ച ശേഷമാണ് ഇവര്‍ തിരിച്ചിറങ്ങിയത്. അയ്യപ്പ ഭക്തര്‍ ശരണം വിളികളോടെ പ്രതിഷേധിച്ചപ്പോഴാണ് അവര്‍ തിരികെയിറങ്ങാന്‍ തയ്യാറായത്.