മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ആര്‍എസ്എസ് നിയമനടപടിക്ക് ഒരുങ്ങുന്നു

മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ആര്‍എസ്എസ് നിയമനടപടിക്ക് ഒരുങ്ങുന്നു

October 22, 2018 0 By Editor

തിരുവനന്തപുരം:ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ സംസ്ഥാന ദേവസ്വംടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ആര്‍എസ്എസ് നിയമനടപടിക്ക്. കടകംപള്ളിക്ക് വക്കീല്‍ നോട്ടീസ് അയച്ചു.

ഈ മാസം 18ന് തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ആര്‍എസ്എസിനെതിരെ മന്ത്രി അപകീര്‍ത്തികരമായ കാര്യങ്ങള്‍ പറഞ്ഞത്. ഒരു നേതാവിന്റെ കലാപാഹ്വാനം എന്നുപറഞ്ഞ് മന്ത്രി ഒരു ശബ്ദരേഖ കേള്‍പ്പിക്കുകയായിരുന്നു. ശബരിമലയില്‍ യുവതീ പ്രവേശനം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയവര്‍ അറിയപ്പെടുന്ന ആര്‍എസ്എസ് നേതാക്കന്മാരാണെന്നും മന്ത്രി പറയുകയുണ്ടായി. ആര്‍എസ്എസുമായി യാതൊരു ബന്ധവുമില്ലാത്ത എഎച്ച്പി എന്ന സംഘടനയുടെ ജില്ലാ നേതാവിന്റെശബ്ദമാണ് മന്ത്രി കേള്‍പ്പിച്ചത്.