മുസ്ലിം യുവതി ശബരിമലയിലെത്തിയത് മത സൗഹാര്‍ദം തകര്‍ക്കാനെന്ന് കെമാല്‍ പാഷ

മുസ്ലിം യുവതി ശബരിമലയിലെത്തിയത് മത സൗഹാര്‍ദം തകര്‍ക്കാനെന്ന് കെമാല്‍ പാഷ

October 23, 2018 0 By Editor

മലപ്പുറം: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി റിട്ടയേഡ് ജസ്റ്റിസ് കെമാല്‍ പാഷ. യഥാര്‍ഥ അയ്യപ്പ ഭക്തയാണെങ്കില്‍ യുവതികള്‍ ശബരിമലയില്‍ കയറില്ല. . പ്രശ്‌നമുണ്ടാവാതിരിക്കാന്‍ സ്ത്രീകള്‍ പോവാതിരിക്കുന്നതാണ് നല്ലത്. മുസ്ലിം യുവതി ശബരിമലയിലെത്തിയത് മത സൗഹാര്‍ദം തകര്‍ക്കാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യഥാര്‍ത്ഥ അയ്യപ്പ ഭക്തയാണെങ്കില്‍ യുവതികള്‍ ശബരിമലയില്‍ കയറില്ല. അതേസമയം ശബരിമല വിഷയത്തില്‍ പുനപരിശോധനാ ഹര്‍ജി നിലനില്‍ക്കില്ലെന്നും ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.

മുസ്ലിം യുവതി ശബരിമലയിലെത്തിയത് മത സൗഹാര്‍ദം തകര്‍ക്കാനാണ്. അത്തരക്കാര്‍ക്ക് സംരക്ഷണം കൊടുക്കേണ്ട ആവശ്യം സര്‍ക്കാരിനില്ല. വിശ്വാസികളായ സ്ത്രീകള്‍ മാത്രം ശബരിമലയില്‍ കയറിയാല്‍ മതിയെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു.