കേരള സഹകരണ ഫെഡറേഷന്റെ ആഗോള സമ്മേളനം നാളെ  ദുബായിൽ

കേരള സഹകരണ ഫെഡറേഷന്റെ ആഗോള സമ്മേളനം നാളെ ദുബായിൽ

October 24, 2018 0 By Editor

കേരള സഹകരണ ഫെഡറേഷന്റെ ആഗോള സമ്മേളനം നാളെ ദുബായിൽ നടക്കും,ദുബായ് മൻഖൂല്‍ കുവൈത്ത് റോഡിലെ ഗ്രാൻഡ് എക്സെൽസിയർ ഹോട്ടലിൽ ആണ് ആഗോള സഹകരണ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 9 മണിക്ക് കെ.മുരളീധരൻ എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്യും. മഹാരാഷ്ട്രാ മുൻ ഗവർണർ കെ.ശങ്കരനാരായണൻ മുഖ്യ പ്രഭാഷണം നടത്തും. ബി ജെ പി വക്താവ് എം എസ് കുമാർ, കെ പി എ മജീദ്, സി പി ജോണ് എന്നിവർ സംസാരിക്കും, ഉച്ചക്ക് ശേഷം നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ അറ്റ്ലസ് രാമചന്ദ്രൻ സംസാരിക്കും. കേരളത്തിലെ സഹകരണ മേഖലയുടെ ഭൂതം, വർത്തമാനം, ഭാവി എന്ന വിഷയത്തിൽ സെമിനാറുകൾ, ചർച്ചകൾ, ശിൽപശാലകൾ എന്നിവ അരങ്ങേറുമെന്ന് കെഎസ്എഫ് ചെയർമാൻ സി.എൻ.വിജയകൃഷ്ണൻ പറഞ്ഞു. .