വീണ് കിട്ടിയ മൊബൈൽ തിരിച്ചു നൽകി മാതൃക കാട്ടി വിദ്യാർത്ഥികൾ

വീണ് കിട്ടിയ മൊബൈൽ തിരിച്ചു നൽകി മാതൃക കാട്ടി വിദ്യാർത്ഥികൾ

October 26, 2018 0 By Editor

വടക്കാഞ്ചേരി: നഗരഹൃദയത്തിലെ ഗവൺമെൻ്റ് ബോയ്സ് ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്ക് സ്ക്കൂൾ പരിസരത്തു നിന്ന് കിട്ടിയമൊബൈൽ ഫോൺ ഉടമയക്ക് തിരിച്ചു നൽകി മാതൃക തീർത്തു. ഇരട്ടക്കുളങ്ങര സ്വദേശി ആസിഫിൻ്റെ ഇരുപതിനായിരം രൂപയോളം വിലവരുന്ന ഫോണാണ് വിദ്യാർത്ഥികൾക്ക് പരിസരത്തു നിന്ന് കിട്ടിയത്. സ്കൂളിലെ 9, 10 ക്ലാസ്സുകളിൽ പഠനം നടത്തുന്ന വിദ്യാർത്ഥികളായ മുന വിർ, മുഹമ്മദ് ജാബി എന്നിവരുടെ കൈകളിലാണ് മൊബൈൽ കിട്ടിയത്. തുടർന്ന് കുട്ടികൾ ‘ സ്ക്കൂളിലെ പ്രധാനധ്യാപകൻ്റെ കയ്യിൽ ഏൽപ്പിക്കുകയും. തുടർന്ന് ഫോണിലുള്ള ഒരു നമ്പറിൽ വിളിച്ച് സ്ക്കൂൾ അധികൃതർ വിവരം അറിയിക്കുകയുമായിരുന്നു. ആസിഫ് സ്ക്കൂളിലെത്തുകയും, പ്രധാന അധ്യാപകൻ ഡെന്നി ജോസഫ് ആസിഫിന് കൈമാറുകയും ചെയ്തു.ആസിഫ് ആയിരം രൂപയോളം വിലമതിക്കുന്ന സമ്മാനങ്ങൾ വിദ്യാർത്ഥികൾക്ക് നൽകി അഭിനന്ദിച്ചു. അധ്യാപകരായ..സെബിൻ തോമസ്, ശ്രീവത്സൻ, ബിന്ദു എന്നിവരും പങ്കെടുത്തു.

————————————————————————————————————————————————

Advt:  എല്ലാ ഞായറാഴ്ചകളിലും ആരോഗ്യ ബോധവൽക്കരണ സെമിനാർ കാലത്ത് 11. മണി മുതൽ ഉച്ചയ്ക്ക് 2.30 വരെ സൗജന്യമായി നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ആയുഷ് ആയുർവ്വേദ സേവന കേന്ദ്രം,സ്റ്റാർ ബിൽഡിങ്, ഓട്ടുപാറ ബസ്സ് സ്റ്റാൻഡിനു സമീപം, ഓട്ടുപാറ. Mob:9447754398 ,9544013336. 

( റിഫ്ളക് സോളജിസ്റ്റ് ഏൻ്റ് ന്യൂട്രി ഷൻ കൺസൾട്ടൻ്റ് . കെ.വി.ശിവശങ്കര മേനോൻ്റെ സേവനം എല്ലാ ദിവസങ്ങളിലും ഉണ്ടായിരിക്കുന്നതാണ് )