മലപ്പുറത്ത് മണി ചെയിന്‍ മാതൃകയില്‍ തട്ടിപ്പ് വീണ്ടും

October 27, 2018 0 By Editor

മലപ്പുറം: മലപ്പുറത്ത് മണി ചെയിന്‍ മാതൃകയില്‍ തട്ടിപ്പ് വീണ്ടും. ആയിരത്തിലേറെപ്പേര്‍ക്ക് കോടികള്‍ നഷ്ടമായി. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം വഴിയാണ് പുതിയ തട്ടിപ്പ്.
ഓണ്‍ലൈനായി 3000 രൂപ മുതല്‍ 20 ലക്ഷം വരെ നല്‍കിയവരുണ്ട്. 70 ദിവസത്തിനകം മൂന്നിരട്ടിയായി തിരികെ നല്‍കുമെന്നായിരുന്നു വാഗ്ദാനം. ചിലര്‍ക്ക് ഇരട്ടി തുക ബാങ്ക് അക്കൗണ്ട് വഴി തിരികെ ലഭിക്കുകയും ചെയ്തു.

കൂടുതല്‍ പണം നിക്ഷേപിക്കുന്നവരില്‍നിന്ന് തുക കൈപ്പറ്റാന്‍ ഇടനിലക്കാരും എത്തിയിരുന്നു. thebtcglobal.com വഴിയാണ് ഇടപാടുകള്‍ നടന്നത്.ഒക്ടോബര്‍ 15 മുതല്‍ വെബ്‌സൈറ്റ് കാണാനില്ല. സമൂഹമാധ്യമങ്ങള്‍ വഴി വിവരമറിഞ്ഞാണ് പലരും പണം നിക്ഷേപിച്ചത്.
20 ശതമാനം കമ്മിഷനും സ്ഥാപനം വാഗ്ദാനം ചെയ്തിരുന്നു. തട്ടിപ്പിനിരയായവര്‍ സംഘമായി പോലിസിന് പരാതി നല്‍കിയിട്ടുണ്ട്‌