ഒന്നരമാസമായി മഞ്ചേരി മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിക്കുന്നത് ഹൃദ്രോഗ വിദഗ്ധനില്ലാതെ

ഒന്നരമാസമായി മഞ്ചേരി മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിക്കുന്നത് ഹൃദ്രോഗ വിദഗ്ധനില്ലാതെ

October 29, 2018 0 By Editor

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജ് ആക്കാനുള്ള ആ തിടുക്കം സേവനത്തിൽ കാണിക്കുന്നില്ലന്നു പരാതികൾ . ഒന്നരമാസമായി മഞ്ചേരി മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിക്കുന്നത് ഹൃദ്രോഗ വിദഗ്ധനില്ലാതെ. മുന്‍പുണ്ടായിരുന്ന കാര്‍ഡിയോളജിസ്റ്റ് ഡോ. ജഷീലിനെ പാലക്കാട് ജനറല്‍ ആശുപത്രിയിലേക്ക് സ്ഥലം മാറ്റിയതോടെയാണ് ഇവിടെ ഡോക്ടര്‍ ഇല്ലാതായത്. എന്നാല്‍ മറ്റൊരു കാര്‍ഡിയോളജിസ്റ്റിനെ നിയമിക്കാന്‍ അധികൃതര്‍ താമസിക്കുന്നത് എന്തുകൊണ്ട് എന്നാണ് മറ്റു ജീവനക്കാര്‍ക്ക് മനസിലാകാത്തത്.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലാബ് സജ്ജമാക്കാനുളള തയ്യാറെടുപ്പുകള്‍ക്കിടയിലായിരുന്നു നിലവില്‍ ഉണ്ടായിരുന്ന ഡോക്ടറെ സ്ഥലം മാറ്റിയത്. കൂടാതെ ഇവിടെ കാര്‍ഡിയോളജി വിഭാഗം പ്രവര്‍ത്തനരഹിതമായതോടെ ചികിത്സക്കായി വരുന്നവരെ ഇപ്പോള്‍ ജനറല്‍ മെഡിസിന്‍ വിഭാഗത്തിലാണ് ചികില്‍സിക്കുന്നത് .എന്നാല്‍ അടിയന്തരഘട്ട ചികിത്സ വേണ്ടി വന്നാല്‍ നാല്‍പ്പത് കിലോമീറ്റര്‍ ദൂരത്തുള്ള കോഴിക്കോട് മെഡിക്കല്‍ കോളേജിനെയാണ് രോഗികള്‍ ആശ്രയിക്കേണ്ടി വരുന്നത്.