നല്‍കുന്ന പണം ദുരിതാശ്വാസത്തിനാണോ ഉപയോഗിക്കുന്നത് ?സാലറി ചലഞ്ചില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി

October 29, 2018 0 By Editor

സാലറി ചലഞ്ചില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. സര്‍ക്കാരിന്റെ അപ്പീല്‍ സുപ്രീം കോടതി തള്ളി. വിസമ്മതപത്രം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു. സാലറി ചലഞ്ചിന്റെ ഭാഗമായി വിസമ്മത പത്രം ആവശ്യപ്പെടുന്ന സര്‍ക്കാര്‍ നടപടിയെ കോടതി വിമര്‍ശിച്ചു.
സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് ജഡ്ജിമാരായ ഞങ്ങളും പണം നല്‍കിയിട്ടുണ്ട്. അങ്ങനെ പണം നല്‍കേണ്ട എന്നതായിരുന്നു താല്‍പര്യമെങ്കില്‍ പണം നല്‍കാതിരുന്നാല്‍ മതി. പല കാരണങ്ങള്‍ക്കൊണ്ട് പണം നല്‍കാന്‍ സാധിക്കാത്തവരുണ്ടാകും. വിസമ്മത പത്രം നല്‍കി അവര്‍ക്ക് സ്വയം അപമാനിതരാകേണ്ട കാര്യമില്ലെന്ന് കോടതി പറഞ്ഞു. നല്‍കുന്ന പണം ദുരിതാശ്വാസത്തിനാണോ ഉപയോഗിക്കുന്നത് എന്ന കാര്യത്തില്‍ പണം നല്‍കുന്നവര്‍ക്ക് യാതൊരു ഉറപ്പുമില്ല. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ വിശ്വാസമുണ്ടാക്കുന്നതിനുള്ള നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും കോടതി പറഞ്ഞു.