കോണ്‍ഗ്രസ് വിട്ടുവന്ന നേതാക്കള്‍ക്ക് പ്രമുഖ സ്ഥാനങ്ങള്‍ നല്‍കി ബിജെപിയുടെ അംഗീകാരം

കോണ്‍ഗ്രസ് വിട്ടുവന്ന നേതാക്കള്‍ക്ക് പ്രമുഖ സ്ഥാനങ്ങള്‍ നല്‍കി ബിജെപിയുടെ അംഗീകാരം

November 3, 2018 0 By Editor

കോണ്‍ഗ്രസ് വിട്ടുവന്ന നേതാക്കള്‍ക്ക് പ്രമുഖ സ്ഥാനങ്ങള്‍ നല്‍കി ബിജെപിയുടെ അംഗീകാരം. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് വന്ന അഡ്വ.ജി.രാമന്‍ നായര്‍ക്ക് പാര്‍ട്ടി ഉപാദ്ധ്യക്ഷ സ്ഥാനം. വനിതാ കമ്മീഷന്‍ മുന്‍ അംഗവും കോളേജ് അദ്ധ്യാപികയും, കവയിത്രിയുമായ പ്രമീള ദേവി സംസ്ഥാന സമിതിയംഗമായി. കോട്ടയത്ത് ശബരിമല സംരക്ഷണവും പ്രതിജഞയെടുക്കലും ചടങ്ങില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ളയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. രാമന്‍നായരെക്കൂടാതെ നിരവധി കെപിസിസി ഭാരവാഹികള്‍ പാര്‍ട്ടിയില്‍ ചേരുമെന്ന് ശ്രീധരന്‍പിള്ള വ്യക്തമാക്കി. അവരില്‍ ചിലരുമായി ചര്‍ച്ച നടത്തുകയാണ്. ഉടന്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം കോട്ടയത്ത് നടന്ന പരിപാടിയില്‍ വ്യക്തമാക്കി