ശബരിമലയില്‍ തന്ത്രി കണ്ഠര് രാജീവരുടെ മുറിക്ക് സമീപം മൊബൈല്‍ ജാമര്‍

ശബരിമലയില്‍ തന്ത്രി കണ്ഠര് രാജീവരുടെ മുറിക്ക് സമീപം മൊബൈല്‍ ജാമര്‍

November 5, 2018 0 By Editor

പത്തനംതിട്ട: ശബരിമലയില്‍ തന്ത്രി കണ്ഠര് രാജീവരുടെ മുറിക്ക് സമീപം മൊബൈല്‍ ജാമര്‍. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമെന്നാണ് പോലീസ് ഭാഷ്യം. കൂടാതെ തന്ത്രിക്കും മേല്‍ശാന്തിമാര്‍ക്കും മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ നിന്ന് വിലക്കും ഉണ്ട്. നിരോധനാജ്ഞയുടെ വ്യവസ്ഥകള്‍ പാലിക്കണമെന്നാണ് ഇക്കാര്യത്തില്‍ പൊലീസിന്റെ വിശദീകരണം. ഇതോടെ പ്രതികരിക്കാനില്ലെന്ന് കണ്ഠര് രാജീവര് വ്യക്തമാക്കി.രാവിലെ തന്നെ കണ്ഠര് രാജീവര് പമ്പയിലെത്തിയിരുന്നു. പിന്നീട് സന്നിധാനത്തേക്ക് പോയി.

ഫോട്ടോ കടപ്പാട് ; കേരള കൗമുദി