ജനകീയ വിഷയങ്ങളിൽ സിപിഐ എപ്പോഴും ജനങ്ങൾക്ക് ഒപ്പമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

ജനകീയ വിഷയങ്ങളിൽ സിപിഐ എപ്പോഴും ജനങ്ങൾക്ക് ഒപ്പമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

January 13, 2019 0 By Editor

തിരുവനന്തപുരം: ജനകീയ വിഷയങ്ങളിൽ സിപിഐ എപ്പോഴും ജനങ്ങൾക്ക് ഒപ്പമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജനങ്ങളെ മറന്ന് പൊതുമേഖല സ്ഥാപനങ്ങളെ സംരക്ഷിക്കുന്നത് സാധ്യമാകുമോ എന്നും കാനം ചോദിച്ചു. ആലപ്പാട്‌ വിഷയം സർക്കാർ ചർച്ച ചെയ്ത് ന്യായമായ പരിഹാരം കാണണമെന്നും കാനം ആവശ്യപ്പെട്ടു. ആലപ്പാട്ടെ കരിമണല്‍ ഖനനത്തിനെതിരെ നടക്കുന്ന ജനകീയ സമരത്തെ മന്ത്രി ഇ പി ജയരാജന്‍ പരിഹസിച്ചതിന് പിന്നാലെയാണ് കാനം രാജേന്ദ്രന്‍റെ പ്രതികരണം.